ന്യൂഡൽഹി: വായ്പ തിരിച്ചടക്കാതെ പൊതുമേഖല ബാങ്കുകളെ കബളിപ്പിച്ചതിന് ‘റോേട്ടാമാക്’ പേന വ്യവസായി വിക്രം കോത്താരിക്കും മറ്റുമെതിരെ സി.ബി.െഎ കേസെടുത്തു. 3695 കോടി രൂപയാണ് കുടിശ്ശിക. നേരേത്ത 800 കോടിയെന്നാണ് കണക്കാക്കിയതെങ്കിലും രേഖകൾ പരിശോധിച്ചപ്പോൾ കിട്ടാക്കടത്തിെൻറ വലുപ്പം കൂടി. കഴിഞ്ഞ രാത്രി എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത സി.ബി.െഎ യു.പി കാൺപുരിലെ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കോത്താരിയെയും ഭാര്യയെയും മകനെയും ചോദ്യംചെയ്തു. കാൺപുരിലെ വീട് മുദ്രവെച്ചു. ബാങ്ക് ഒാഫ് ബറോഡയാണ് പരാതിയുമായി സി.ബി.െഎയെ സമീപിച്ചത്. ഇതിനു പുറമെ കള്ളപ്പണം വെളുപ്പിച്ചതിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്.
ഏഴു ബാങ്കുകൾ ചേർന്നാണ് റോേട്ടാമാക് പേന വ്യവസായിക്ക് ഭീമമായ വായ്പ നൽകിയത്. കൊടുത്ത വായ്പ 2919 കോടിയാണ്. അതിെൻറ പലിശയും ചേർത്താണ് 3695 കോടി. ഒാരോ ബാങ്കിനും കിേട്ടണ്ട തുകയുടെ കണക്ക് ഇങ്ങെന: ബാങ്ക് ഒാഫ് ഇന്ത്യ -755 കോടി. ബാങ്ക് ഒാഫ് ബറോഡ -456 കോടി, ഇന്ത്യൻ ഒാവർസീസ് ബാങ്ക് -771 കോടി, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ -459 കോടി, അലഹബാദ് ബാങ്ക് -330 കോടി, ബാങ്ക് ഒാഫ് മഹാരാഷ്ട്ര -50 കോടി, ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ് -97 കോടി.
മനഃപൂർവം വായ്പ തിരിച്ചടക്കാത്തവരുടെ ഗണത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽതന്നെ കോത്താരിയെ ഉൾപ്പെടുത്തിയിരുന്നു. അതിനെതിരെ കോത്താരി അലഹബാദ് ഹൈകോടതിയിൽ പോയി. 300 കോടിയുടെ ആസ്തി ബാങ്കിന് വിട്ടുകൊടുക്കാമെന്നു പറഞ്ഞിട്ടും ബോധപൂർവം കുടിശ്ശിക വരുത്തിയവരുടെ പട്ടികയിൽ പെടുത്തിയതാണ് ചോദ്യംചെയ്തത്. കേസ് ജയിച്ചെങ്കിലും കുടിശ്ശിക തിരിച്ചടച്ചില്ല. കുടിശ്ശികയിൽ ഒരു പങ്ക് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ കോത്താരിയുടെയും കുടുംബത്തിെൻറയും ആസ്തികൾ ബാങ്ക് ലേലത്തിനു വെച്ചിരുന്നു.
പഞ്ചാബ് നാഷനൽ ബാങ്കിലെ 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പിനു പിന്നാലെയാണ് ഏഴു ബാങ്കുകളെ കബളിപ്പിച്ച് 3695 കോടി രൂപ തട്ടിയ രണ്ടാമത്തെ സംഭവം പുറത്തുവരുന്നത്.