Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
roshan baig
cancel
Homechevron_rightNewschevron_rightIndiachevron_rightഐ.എം.എ നിക്ഷേപ...

ഐ.എം.എ നിക്ഷേപ തട്ടിപ്പ്​: റോഷൻ ബേയ്​ഗി​െൻറ വീട്ടിൽ വീണ്ടും റെയ്​ഡ്​, സ്വത്തുക്കൾ കണ്ടുകെട്ടി

text_fields
bookmark_border

ബം​ഗ​ളൂ​രു: കോ​ടി​ക​ളു​ടെ ഐ.​എം.​എ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട മു​ൻ കോ​ൺ​ഗ്ര​സ് മ​ന്ത്രി റോ​ഷ​ൻ ബേ​യ്ഗിെൻറ വീ​ട്ടി​ൽ സി.​ബി.​ഐ റെ​യ്ഡ്. ബം​ഗ​ളൂ​രു പു​ലി​കേ​ശി ന​ഗ​ർ ഫ്രേ​സ​ർ ടൗ​ണി​ലെ കോ​ൾ​സ്പാ​ർ​ക്കി​ന​ടു​ത്തു​ള്ള റോ​ഷ​ൻ ബേ​യ്ഗിെൻറ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30 മു​ത​ൽ പ​ത്തം​ഗ സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി​യ​ത്.

ഐ.​എം.​എ​യു​ടെ​യും അ​വ​രു​ടെ മ​റ്റു ബി​സി​ന​സു​ക​ളി​ലും റോ​ഷ​ൻ ബേ​യ്ഗ് പ്ര​മോ​ട്ട​റാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ദ്ദേ​ഹ​ത്തി​െൻറ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നു​ള്ള സാ​ധ്യ​ത​യും ഇ​തോ​ടെ ശ​ക്ത​മാ​യി. റോ​ഷ​ൻ ബേ​യ്ഗി​ലൂ​ടെ നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സ്യ​ത പി​ടി​ച്ചു​പ​റ്റാ​ൻ ഐ.​എം.​എ എം.​ഡി​യും ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി​യു​മാ​യ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഖാ​ൻ ശ്ര​മി​ച്ചു​വെ​ന്നു​ള്ള​തിെൻറ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ടു​വ​രെ ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തു. 4000 കോ​ടി​യു​ടെ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ 80,000ത്തോ​ളം ഇ​ര​ക​ളു​ണ്ടെ​ങ്കി​ലും 30,000 പേ​ർ മാ​ത്ര​മാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Roshan BaigIMA investment scam
News Summary - Roshan Baig's house raided again in IMA investment scam; Assets confiscated
Next Story