Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ബോളിവുഡ് നടൻ വിറ്റ റോൾസ് റോയ്സ് അടക്കം ഏഴ് ആഡംബര കാറുകൾ പിടിച്ചെടുത്തു- കാരണമിതാണ്...
text_fieldsbookmark_border
ബംഗളൂരു: മുൻനിര ബോളിവുഡ് നടന്മാരിൽനിന്ന് സ്വന്തമാക്കിയവ ഉൾപ്പെടെ ആഡംബര കാറുകൾ പിടിച്ചെടുത്ത് പൊലീസ്. നികുതിയൊടുക്കാത്തതിനും മതിയായ ഉടമസ്ഥത രേഖകൾ ഇല്ലാത്തതിനുമാണ് ഇവ പിടികൂടിയത്. കാറുകളിൽ ചിലത് ബോളിവുഡ് നടന്മാർ വിൽപന നടത്തിയവയാണെന്നും ബംഗളൂരു പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
അതിലൊന്ന് ഒരു മുൻനിര ബോളിവുഡ് താരം ഉപയോഗിച്ച റോൾസ് റോയ്സുമുണ്ട്. കാറുകളത്രയും ബംഗളൂരു യു.ബി സിറ്റിക്കു സമീപം നിർത്തിയിട്ടവയായിരുന്നു. വാഹനമോടിച്ചവരുടെ വശം രേഖകളില്ലാത്തതിനാലാണ് കസ്റ്റഡിയിലെടുത്തതെന്ന് കർണാടക ട്രാൻസ്പോർട്ട് കമീഷണർ എൻ ശിവ കുമാർ പറഞ്ഞു.
ഉടമകളെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
