ഹരിയാനയിലെ കൂട്ടമാനഭംഗം: വിചാരണക്ക് അതിവേഗ കോടതി വേണമെന്ന് വനിത-ശിശുക്ഷേമ മന്ത്രി
text_fieldsഛണ്ഡിഗഢ്: ഹരിയാനയിലെ റോത്തഗിൽ കൂട്ടമാനഭംഗത്തിനിരയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ വിചാരണക്കായി അതിവേഗ കോടതി വേണമെന്ന ആവശ്യവുമായി ഹരിയാന വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി കവിത ജെയിൻ. സ്ത്രീകൾക്കെതിരായ നടക്കുന്ന അതിക്രമ കേസുകളിൽ വിചാരണ നടത്തുന്നതിന് പ്രത്യേക കോടതികൾ ആവശ്യമാണെന്നും ഇത് കുറ്റകൃത്യത്തിന് മുതിരുന്നവർക്ക് ശിക്ഷയെ കുറിച്ചുള്ള ഭയമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജെയിൻ.
അതേസമയം, സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായെന്ന് കേസ് അന്വേഷിക്കുന്ന െഎ.ജി അറിയിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അറസ്റ്റിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 365, 302 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മെയ് ഒമ്പതിനാണ് കൂട്ടമാനംഭഗത്തിനിരയായി റോത്തഗിൽ യുവതി കൊല്ലപ്പെട്ടത്. മാനഭംഗത്തിന് ശേഷം യുവതിയുടെ മുഖത്ത് കാർ കയറ്റി കൊലപ്പെടുത്തുകയായിരുുന്നു. തങ്ങളുടെ അയൽവാസികളാണ് കൊലപാതകത്തിന് പിന്നിലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
