Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വധേരയെക്കുറിച്ച് എഴുതിയപ്പോൾ ഇല്ലാത്ത ഭീഷണിയാണ് അമിത് ഷാക്കെതിരെ എഴുതിയപ്പോൾ'

text_fields
bookmark_border
Rohini sigh
cancel

ന്യൂഡൽഹി: അമിതാഷായുടെ മകന്‍റെ കമ്പനിയെ കുറിച്ച് എഴുതിയതോടെ തനിക്കെതിരെ ഭീഷണികളുടെ പ്രവാഹമാണെന്ന് മാധ്യമ പ്രവര്‍ത്തക രോഹിണി സിങ്. 2011ല്‍ റോബര്‍ട്ട് വധേരയുടെ ഡിഎല്‍എഫ് ബന്ധങ്ങളെ കുറിച്ച് ലേഖനമെഴുതിയപ്പോള്‍ ഇതുപോലുള്ള പ്രത്യാക്രമണം ഉണ്ടായിരുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ വ്യക്തമാക്കി. സത്യം വിളിച്ചു പറയുകയും അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യുകയുമാണ് മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ തന്‍റെ പ്രാഥമിക ജോലിയെന്നും അത് തുടരുമെന്നും രോഹിണി സിങ് കുറിച്ചു.

മാധ്യമ പ്രവര്‍ത്തകരെ തങ്ങളുടെ പിടിവള്ളിയില്‍ നിര്‍ത്താന്‍ അധികാര സ്ഥാനത്തുള്ളവര്‍ എന്നും ശ്രമിക്കാറുണ്ടെന്നും ഭീഷണിയും പീഡനവുമെല്ലാം ഇതിന്‍റെ ഭാഗമാണെന്നും പോസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നു. ആ രീതിയില്‍ ചലിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നിലവില്‍ തന്‍റെ ചുറ്റും കൂടുതല്‍ കാണുന്ന പ്രവര്‍ത്തന രീതി തുടരുന്നതിനെക്കാള്‍ മാധ്യമപ്രവര്‍ത്തനം നിര്‍ത്താനാണ് ഇഷ്ടമെന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിക്കുന്നത്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rohini sigh-India news
Next Story