Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഹിണി കോടതി വെടിവെപ്പ് കേസ് പ്രതി തില്ലു താജ്പുരിയ ജയിലിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
Thillu Tajpuria
cancel

ന്യൂഡൽഹി: ഡൽഹി രോഹിണി കോടതി വെടിവെപ്പ് കേസിലെ മുഖ്യപ്രതി തില്ലു താജ്പുരിയ ഡൽഹി ജയിലിൽ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ തിഹാർ ജയിലിൽ വെച്ച് എതിർ സംഘാംഗങ്ങളുടെ ആക്രമണത്തിലാണ് താജ്പുരിയ കൊല്ലപ്പെട്ടത്. തില്ലു താജ്പുരിയ എന്ന സുനിൽ മന്നിനെ ഗുണ്ടാ നേതാവ് യോഗേഷ് തുണ്ടയും അനുയായികളും ചേർന്നാണ് മർദിച്ചത്.

ഇരുമ്പ് വടി കൊണ്ടുള്ള മർദനത്തിൽ ഗുരുതര പരിക്കേറ്റ താജ്പുരിയയെ ഉടൻ തന്നെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽവെച്ച് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

താജ്പുരിയക്കൊപ്പം സഹ തടവുകാരൻ രോഹിത്തിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാൾ അപകടനില തരണം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദ അന്വേഷണം നടക്കുകയാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.

2021 സെപ്തംബറിൽ നടന്ന ഡൽഹി രോഹിണി കോടതിയിൽ വെടിവെപ്പ് നടന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rohini court shooting case accused Thillu Tajpuria killed in jail
Next Story