You are here

റോഹിങ്ക്യക​െള കൂട്ടത്തോടെ നാടുകടത്തുന്നു

  • അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ഫോ​റ​ങ്ങ​ൾ ന​ൽ​കി •വെ​ള്ളി​യാ​ഴ്​​ച​ക്ക​കം പൂ​രി​പ്പി​ച്ചു​ ന​ൽ​കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: മ്യാ​ന്മ​റി​ലെ വം​ശീ​യ​ക​ലാ​പ​ത്തെ തു​ട​ർ​ന്ന്​ ഇ​ന്ത്യ​യി​ലെ​ത്തി​യ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ കൂ​ട്ട​ത്തോ​ടെ നാ​ട​ു​ക​ട​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ലെ മ്യാ​ന്മ​ർ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മോ​ദി സ​ർ​ക്കാ​ർ ഡ​ൽ​ഹി​യി​ലെ നാ​ല്​ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ഫോ​റ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. അ​സ​മി​ൽ​നി​ന്ന്​ ഏ​ഴ്​ മ്യാ​ന്മ​ർ അ​ഭ​യാ​ർ​ഥി​ക​ളെ നാ​ടു​ക​ട​ത്താ​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ അ​നു​മ​തി ന​ൽ​കി​യ​തി​​​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ്​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​കൂ​ടി ല​ക്ഷ്യ​മി​ട്ട്​ മോ​ദി സ​ർ​ക്കാ​റി​​​െൻറ പു​തി​യ നീ​ക്കം.

മ്യാ​ന്മ​റി​ൽ റോ​ഹി​ങ്ക്യ​ൻ വം​ശ​ജ​ർ​ക്കു​നേ​രെ​യു​ള്ള അ​തി​ക്ര​മം തു​ട​രു​ക​യാ​ണെ​ന്നും  വം​ശ​ഹ​ത്യ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ തി​രി​ച്ചു​ചെ​ല്ലു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടി​​ട്ടി​ല്ലെ​ന്നും ​െഎ​ക്യ​രാ​ഷ്​​​ട്ര​സ​ഭ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.  ഇ​ത്​ അ​വ​ഗ​ണി​ച്ചാ​ണ്​ ​ റോ​ഹി​ങ്ക്യ​ക​ളെ ധി​റു​തി​പി​ടി​ച്ച്​ നാ​ടു​ക​ട​ത്തു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ശ്രം​വി​ഹാ​ർ, മ​ദ​ൻ​പു​ർ ഖാ​ദ​ർ, വി​കാ​സ്​​പു​രി, ഖ​ജൂ​രി ഖാ​സ്​ ക്യാ​മ്പു​ക​ളി​ലാ​ണ്​ അ​ഭ​യാ​ർ​ഥി​ക​ളെ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ഫോ​റ​ങ്ങ​ൾ ന​ൽ​കി​യ​ത്. നാ​ടു​ക​ട​ത്തു​ന്ന​തി​​ന്​ മു​ന്നോ​ടി​യാ​യി മ്യാ​ന്മ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ‘വ്യ​ക്​​തി​വി​വ​ര ഫോ​റം’ ഇം​ഗ്ലീ​ഷി​ലും ബ​ർ​മീ​സി​ലു​മാ​യി​ട്ടാ​ണ്​ ത​യാ​റാ​ക്കി​യ​ത്.  ഇൗ ​മാ​സം 12ന​കം അ​വ പൂ​രി​പ്പി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സി​​​െൻറ നി​ർ​ദേ​ശം. 

മ്യാ​ന്മ​റി​ൽ എ​വി​ടെ​നി​ന്ന്​ വ​ന്ന​താ​ണെ​ന്നും തി​രി​ച്ച്​ എ​ങ്ങോ​ട്ടാ​ണ്​ പോ​കേ​ണ്ട​തെ​ന്നും രാ​ജ്യം വി​ടാ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്താ​ണെ​ന്നും ഫോ​റ​ത്തി​ൽ വ്യ​ക്​​ത​മാ​ക്ക​ണം. മ്യാ​ന്മ​റി​ൽ ഏ​തെ​ങ്കി​ലും കു​റ്റ​ത്തി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ൽ അ​തി​​​െൻറ വി​ശ​ദാം​ശ​ങ്ങ​ളും കി​ട​ന്ന ജ​യി​ലും എ​ഴു​ത​ണം. ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ അ​ഭ​യാ​ർ​ഥി കാ​ർ​ഡ്​ ന​ൽ​കി​യ ഡ​ൽ​ഹി​യി​ലെ നാ​ല്​ ക്യാ​മ്പു​ക​ളി​ലെ 800ല​ധി​കം പേ​ർ ഫോ​റം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്ന്​ മ്യാ​ന്മ​റി​ലെ രാ​ഖൈ​നി​ൽ​നി​ന്ന്​ 2012ൽ ​അ​ഭ​യാ​ർ​ഥി​യാ​യി എ​ത്തി​യ അ​ലി ജൗ​ഹ​ർ ‘മാ​ധ്യ​മ’​ത്തോ​ടു പ​റ​ഞ്ഞു. 

നാ​ടു​ക​ട​ത്തു​മെ​ന്ന്​ ഭ​യ​ന്ന്​ ക​ഴി​ഞ്ഞ​യാ​​ഴ്​​ച ത​ന്ന ഫോ​റം ആ​രും പൂ​രി​പ്പി​ച്ചു​ന​ൽ​കി​യി​ട്ടി​ല്ല. ഇ​തേ തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച രാ​ത്രി ക്യാ​മ്പു​ക​ളി​ലെ​ത്തി ഡ​ൽ​ഹി പൊ​ലീ​സ്​ ബ​ല​മാ​യി ഫോ​റം പൂ​രി​പ്പി​ച്ചു​വാ​ങ്ങാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. സു​പ്രീം​കോ​ട​തി പൂ​ജ അ​വ​ധി​ക്ക്​ അ​ട​ക്കു​ന്ന വെ​ള്ളി​യാ​ഴ​്​​ച വ​രെ​യാ​ണ്​ ഇ​വ​ർ​ക്ക്​ ഫോ​റം പൂ​രി​പ്പി​ക്കാ​ൻ ഡ​ൽ​ഹി ​പൊ​ലീ​സ്​ ന​ൽ​കി​യ സ​മ​യം. അ​തി​നാ​ൽ നാ​ടു​ക​ട​ത്ത​ൽ ത​ട​യു​ന്ന​തി​നു​ള്ള അ​വ​സാ​ന ​ശ്ര​മം സു​പ്രീം​കോ​ട​തി​യി​ൽ ന​ട​ത്താ​ൻ ക​ഴ​ി​യി​ല്ല. അ​സ​മി​ലെ ഏ​ഴു റോ​ഹി​ങ്ക്യ​ക​ളെ നാ​ടു​ക​ട​ത്താ​ൻ സു​പ്രീം​കോ​ട​തി ന​ൽ​കി​യ അ​നു​മ​തി​യാ​ണ് അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യ​തെ​ന്ന്​ അ​ലി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി ന​ട​ത്തി​യ മ്യാ​ന്മ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​​ടെ അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ​യും റോ​ഹി​ങ്ക്യ​ക​ൾ​ക്കെ​തി​രെ വം​ശ​ഹ​ത്യ തു​ട​രു​ന്ന വ​ട​ക്ക​ൻ സം​സ്​​ഥാ​ന​മാ​യ രാ​ഖൈ​നും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ച​ർ​ച്ച​ക്കു​ശേ​ഷം ​ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യി​ൽ രാ​ഖൈ​നി​ലെ വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ പ​രാ​മ​ർ​ശ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. 

അ​തേ​സ​മ​യം, രാ​ഖൈ​നി​ൽ മ്യാ​ന്മ​ർ സു​ര​ക്ഷാ​സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​ത്യേ​കം പ​റ​ഞ്ഞ്​ മോ​ദി  അ​പ​ല​പി​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ്​ ​അ​ഭ​യാ​ർ​ഥി​ക​ളെ ഏ​തു​വി​ധേ​ന​യും നാ​ടു​ക​ട​ത്താ​ൻ മ്യാ​ന്മ​ർ ഭ​ര​ണ​കൂ​ട​വു​മാ​യി മോ​ദി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

 

Loading...
COMMENTS