റോഹിങ്ക്യ: ലീഗ് സംഘം യു.എൻ ഹൈകമീഷണറെ കണ്ടു
text_fieldsന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥി പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ പ്രതിനിധി സംഘം യു.എൻ ഹൈകമീഷണറെ കണ്ടു. ഡൽഹിയിലെ ഐക്യരാഷ്ട്രസഭ കാര്യാലയത്തിൽ എസുക്കോ ഷിമിസുവുമായി പ്രതിനിധികൾ സംസാരിച്ചു. അഭയാർഥി ക്ഷേമ ചുമതല വഹിക്കുന്ന ഇന്ത്യയിലെ യു.എൻ ഹൈകമീഷണറാണ് എസുകോ ഷിമിസു. അഭയാർഥി രജിസ്ട്രേഷൻ ഉൾെപ്പടെയുള്ള ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം പ്രതിനിധിസംഘം കമീഷണർക്ക് സമർപ്പിച്ചു.
മതിയായ രേഖകളില്ലാതെ അരക്ഷിതരായി കഴിയുന്ന റോഹിങ്ക്യകളുടെ കാര്യത്തിൽ ക്രിയാത്മക ഇടപെടൽ നടത്തുമെന്ന് ഹൈകമീഷണർ പറഞ്ഞു. ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ, സി.പി. ബാവ ഹാജി, മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാർ, ജനറൽ സെക്രട്ടറി സി.കെ. സുബൈർ, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, വി.കെ. ഫൈസൽ ബാബു, മുഫ്തി സഈദ് ആലം, അഡ്വ. പി.എം. മർസൂഖ് ബാഫഖി എന്നിവരായിരുന്നു പ്രതിനിധിസംഘത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
