Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂചി നൊബേൽ സമ്മാനം തിരിച്ചു നൽകണമെന്ന്​ കൈലാഷ്​ സത്യാർഥി

text_fields
bookmark_border
Kailash-Satyarthi
cancel

ഭോപ്പാൽ: മ്യാൻമർ ഭരണകക്ഷി നേതാവ് ഒാങ് സാൻ സൂചി നൊബേൽ സമ്മാനം തിരിച്ചു നൽകാൻ തയാറാവണമെന്ന്​ സാമൂഹ്യ പ്രവർത്തകനും നൊബേൽ സമ്മാന ജേതാവുമായ​ കൈലാഷ്​ സത്യാർഥി. മാനുഷിക മൂല്യങ്ങൾക്ക്​ വില കൽപ്പിക്കാത്ത സർക്കാരാണ്​ സൂചിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ആഗോള സമൂഹം ചുരുങ്ങിയത്​ ഒന്നര വർഷമെങ്കിലും റോഹിങ്ക്യരുടെ അവകാശ സംരക്ഷണത്തിന്​ തയാറാവണം. പ്രശ്​നത്തിൽ  ഇടപെടണമെന്ന് ആവശ്യപ്പെട്ട്​ യു.എൻ സമിതിക്ക്​ കത്തയച്ചിട്ടുണ്ടെന്നും സത്യാർഥി പറഞ്ഞു. റോഹിങ്ക്യൻ പ്രശ്​നത്തിൽ മ്യാൻമർ സർക്കാറിനെതിരെ ​രൂക്ഷവിമർശനം ഉന്നയിക്കവെയാണ്​ സത്യാർഥിയുടെ പരാമർശം.

കഴിഞ്ഞ വർഷം ഇന്ത്യയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് 15000 ​പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടങ്കിലും 40 ശതമാനം മാത്രമാണ്​ ശിക്ഷിക്കപ്പെട്ടത്. 60 ശതമാനം പ്രതികൾ മതിയായ തെളിവില്ലാത്തതിനാൽ രക്ഷപ്പെ​െട്ടന്നും അദ്ദേഹം  വ്യക്തമാക്കി. 

ബാലവേലക്കെതിരെയും കുട്ടികൾക്കെതിരെയുള്ള ലൈംഗികവും അല്ലാത്തതുമായ കുറ്റകൃത്യങ്ങൾക്കെതിരെയും  ബോധവൽകരണം നടത്തുന്നതിനായി 22 സംസ്​ഥാനങ്ങളിലൂടെ 11000 കിലോമീറ്റർ യാത്ര ചെയ്​ത്​ ബോധവൽകരണം  നടത്തും. വിവര സാ​േങ്കതികവിദ്യ വലിയ വികാസം പ്രാപിച്ച കാലഘട്ടത്തിൽ പോലും കുട്ടികളുടെ അവകാശങ്ങൾ  ഹനിക്കപ്പെടുന്നത്​ ദൗർഭാഗ്യകരമാണെന്നും സത്യാർഥി കൂട്ടിച്ചേർത്തു. 'ശിശു സുരക്ഷിത  ഇന്ത്യ' എന്ന ലക്ഷ്യവുമായി നടത്തുന്ന ഭാരതയാത്രയുമായി ഭോപ്പാലിൽ  എത്തിയതായിരുന്നു സത്യാർഥി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rohingya Crisis: Aung San Suu Kyi Should Return Her Nobel Prize says Kailash Satyarthi -India News
Next Story