Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഹിങ്ക്യകളെ...

റോഹിങ്ക്യകളെ നാടുകടത്തും; അഭയാർഥികളെക്കുറിച്ച്​ ഇന്ത്യയെ പഠിപ്പി​േക്കണ്ട -മന്ത്രി റിജിജു

text_fields
bookmark_border
റോഹിങ്ക്യകളെ നാടുകടത്തും; അഭയാർഥികളെക്കുറിച്ച്​ ഇന്ത്യയെ പഠിപ്പി​േക്കണ്ട -മന്ത്രി റിജിജു
cancel

ന്യൂഡൽഹി: അനധികൃത കുടി​േയറ്റക്കാരായ റോഹിങ്ക്യകളെ നാടുകടത്തുമെന്നും പരമാവധി പേർക്ക്​ അഭയം നൽകിയ ഇന്ത്യയെ അക്കാര്യം പഠിപ്പി​േക്കണ്ടെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു. അന്താരാഷ്​ട്ര മനുഷ്യാവകാശ കമീ​ഷനോ മറ്റ്​ അന്താരാഷ്​ട്ര സംഘടനകളോ റോഹിങ്ക്യകളെ അഭയാർഥികളായി അംഗീകരിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.

നിയമപരമല്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുകതന്നെ ചെയ്യുമെന്ന്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കവെ ആഭ്യന്തര സഹമന്ത്രി അറിയിച്ചു. നാം നിയമവഴി സ്വീകരിക്കു​​​​േമ്പാൾ മനുഷ്യത്വമില്ലായ്​മയെന്ന്​ കുറ്റപ്പെടുത്തുന്നതെന്തിനാണെന്നും​ മന്ത്രി ചോദിച്ചു. വിഷയത്തിൽ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, രണ്ടു റോഹിങ്ക്യൻ അഭയാർഥികൾ തങ്ങളെ നാടുകടത്തരുതെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പടിഞ്ഞാറൻ രാഖൈൻ സ്​റ്റേറ്റിലെ കലാപാനന്തരം നിരവധി പേരാണ്​ ഇന്ത്യയിലേക്ക്​ അഭയാർഥികളായെത്തിയത്​. രാജ്യത്ത്​ 14,000 ​അംഗീകൃത റോഹിങ്ക്യൻ അഭയാർഥികളുണ്ട്​. 40,000 പേർ അനധികൃതമായി തങ്ങുന്നുവെന്നാണ്​ ആരോപിക്കപ്പെടുന്നത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiren rijijudeportedRohingyamalayalam newsillegal immigrants
News Summary - Rohingya are illegal immigrants who need to be deported, says Kiren Rijiju -India news
Next Story