Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോജർ ബിന്നി അടുത്തമാസം പടിയിറങ്ങും; രാജീവ് ശുക്ല പുതിയ ബി.സി.സി.ഐ അധ്യക്ഷനാകും

text_fields
bookmark_border
റോജർ ബിന്നി അടുത്തമാസം പടിയിറങ്ങും; രാജീവ് ശുക്ല പുതിയ ബി.സി.സി.ഐ അധ്യക്ഷനാകും
cancel

മുംബൈ: രാജീവ് ശുക്ല ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) പുതിയ അധ്യക്ഷനായി വരുമെന്ന് റിപ്പോട്ട്. അധ്യക്ഷ സ്ഥാനത്തിനു പ്രായപരിധി നിബന്ധനകള്‍ ഉള്ളതിനാല്‍ അടുത്ത മാസം 70 തികയുന്ന റോജര്‍ ബിന്നിക്ക് സ്ഥാനത്തു തുടരാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജൂലൈ 19ന് അദ്ദേഹത്തിന് 70 വയസ് തികയും.

ബി.സി.സി.ഐയുടെ ഭരണഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. സൗരവ് ഗാംഗുലിക്ക് പകരം 2022ലാണ് റോജര്‍ ബിന്നി പ്രസിഡന്റായത്. നിലവിൽ വൈസ് പ്രസിഡന്റായ ശുക്ല പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ ചുമതല വഹിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്. നേരത്തെ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉത്തർ പ്രദേശിലെ കാൺപുരിൽനിന്നുള്ള കോൺഗ്രസ് നേതാവാണ് രാജീവ് ശുക്ല. സെപ്റ്റംബറിൽ നടക്കുന്ന ബി.സി.സി.ഐ വാർഷിക പൊതുയോഗത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടക്കും. 2017 മുതല്‍ 2018വരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചെയര്‍മാനും രാജീവ് ശുക്ലയായിരുന്നു. ​1983ല്‍ ഇന്ത്യ കന്നി ഏകദിന ലോകകപ്പ് സ്വന്തമാക്കുമ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് റോജർ ബിന്നി.

2017 വരെ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ (യുപിസിഎ) സെക്രട്ടറിയായും 2018 വരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചെയർമാനായും രാജീവ് ശുക്ല സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Roger Binny to step down next month; Rajeev Shukla to be new BCCI president
Next Story