ന്യൂഡൽഹി: കാബൂളിലെ ഇന്ത്യൻ എംബസിക്കു നേരെ റോക്കറ്റ് ആക്രമണം. ആർക്കും പരിക്കില്ല. എന്നാൽ, എംബസിക്കു പിറകിലെ െഎ.ടി.ബി.പി (ഇന്തോ-തിബത്തൻ ബോർഡർ പൊലീസ്) ബാരക്കിന് നേരിയ നാശനഷ്ടമുണ്ടായതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
ചാൻസറി വളപ്പിലുള്ള െഎ.ടി.ബി.പിയുടെ മൂന്നു നില കെട്ടിടത്തിന് മുകളിലാണ് റോക്കറ്റ് പതിച്ചത്. എല്ലാ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. റോക്കറ്റ് ആക്രമണത്തിൽ തീയുയർന്നില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്കുമാർ പറഞ്ഞു. ഇന്ത്യൻ എംബസിയായിരുന്നോ ആക്രമണ ലക്ഷ്യമെന്ന് വ്യക്തമല്ലെന്നും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ അതീവ സുരക്ഷ നയതന്ത്ര മേഖലയിലാണ് എംബസി സ്ഥിതിചെയ്യുന്നതെന്നും രവീഷ്കുമാർ വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2018 12:48 AM GMT Updated On
date_range 2018-07-16T09:39:57+05:30കാബൂൾ ഇന്ത്യൻ എംബസിക്കുനേരെ റോക്കറ്റ് ആക്രമണം; ജീവനക്കാർ സുരക്ഷിതർ
text_fieldsNext Story