‘യന്തിരൻ’ ഉസ്താദ് വരുന്നു; ട്രെയിനുകളുടെ സുരക്ഷക്ക്
text_fieldsന്യൂഡൽഹി: ട്രെയിനുകളുടെ കേടുപാടുകൾ കണ്ടെത്താൻ ഇന്ത്യൻ റെയിൽേവ ‘യന്തിരനെ’ രംഗ ത്തിറക്കുന്നു. സെൻട്രൽ റെയിൽേവയുടെ നാഗ്പുർ ഡിവിഷനു കീഴിലെ മെക്കാനിക്കൽ ബ്രാഞ്ച ാണ് ട്രെയിനുകളുടെ കേടുപാടുകൾ കണ്ടെത്താൻ നിർമിതബുദ്ധിയുള്ള റോബോട്ടുകളെ വികസ ിപ്പിച്ചിരിക്കുന്നത്. ഒാടുന്ന ട്രെയിനുകളുടെ അടിഭാഗം പരിശോധിച്ച് കേടുപാടുകൾ ശ് രദ്ധയിൽപ്പെട്ടാൽ ആ ഭാഗത്തിെൻറ വിഡിയോഎടുത്ത് ബന്ധപ്പെട്ട എൻജിനീയർമാർക്ക് അയക്കുന്ന രീതിയിലാണ് റോബോട്ടുകളുടെ പ്രവർത്തനം.
ഉസ്താദ് (USTAAD) എന്നുപേരിട്ട റോബോട്ട് ആൻഡ്രോയിഡ് സോഫ്റ്റ്വേയറിെൻറ സഹായത്തോടെയാണ് പ്രവർത്തിക്കുക. ഉയർന്ന കാര്യക്ഷമതയുള്ള ‘ഹൈ ഡെഫനിഷൻ’ കാമറകളുടെ സഹായത്തോടെ എടുക്കുന്ന വിഡിയോ ചിത്രങ്ങൾ വൈ-ഫൈ ഉപയോഗിച്ചാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് അയക്കുക. ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങൾ വലിയ സ്ക്രീനിൽ പരിശോധിച്ചാണ് എൻജിനീയർമാർ തകരാറുകൾ സ്ഥിരീകരിക്കുന്നത്.
മനുഷ്യരുടെ കണ്ണിൽപ്പെടാത്ത തകരാറുകൾവരെ ഇത്തരം കാമറകൾ കണ്ടെത്തുമെന്ന് സെൻട്രൽ റെയിൽേവ വക്താവ് സുനിൽ ഉദാസി പറഞ്ഞു. റോബോട്ട് സംവിധാനം റെയിൽേവയുടെ മറ്റു സോണുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ റെയിൽേവ സംരക്ഷണ സേന (ആർ.പി.എഫ്)യെ ആധുനികവത്കരിക്കുന്ന പ്രവർത്തനങ്ങൾക്കും റെയിൽേവ തുടക്കംകുറിച്ചു. ഇതിെൻറ ഭാഗമായി അത്യാധുനിക രഹസ്യ കാമറകളും കമ്പ്യൂട്ടർവത്കൃത ഉപകരണങ്ങളും ഡ്രോണുകളും തോക്കുകളും സേനക്ക് ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ശിപാർശകൾക്ക് റെയിൽേവ ബോർഡ് അംഗീകാരം നൽകി. സേനക്ക് സുരക്ഷ ഉപകരണങ്ങൾ വാങ്ങാൻ ഡിവിഷനൽ, സോണൽ തലത്തിലുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് ബോർഡ് അധികാരം നൽകി.
ഡ്രോൺ കാമറകൾ, ബാഗേജ് സ്കാനറുകൾ, ഡ്രാഗൺ സർച്ച് ലൈറ്റുകൾ, ആധുനിക തോക്കുകൾ, രഹസ്യ കാമറകൾ, ശബ്ദം രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ, രാത്രിയിൽ കാഴ്ചനൽകുന്ന ഉപകരണങ്ങൾ, ദേഹത്ത് രഹസ്യമായി ഘടിപ്പിക്കാവുന്ന കാമറകൾ തുടങ്ങിയവയാണ് ആധുകനികവത്കരണത്തിെൻറ പേരിൽ സേനക്കുവേണ്ടി വാങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
