Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഡൽഹിയിൽ അപകടകരമായ ഡ്രൈവിങ്​: റോബർട്ട്​ വാദ്രയുടെ വാഹനത്തിന്​​ പിഴ
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ അപകടകരമായ...

ഡൽഹിയിൽ അപകടകരമായ ഡ്രൈവിങ്​: റോബർട്ട്​ വാദ്രയുടെ വാഹനത്തിന്​​ പിഴ

text_fields
bookmark_border

ന്യൂഡൽഹി: ഡൽഹിയിൽ അപകടകരമായി വാഹനമോടിച്ചതിന്​, കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട്​ വാദ്രയുടെ വാഹനത്തിന്​​ പിഴ. മോ​ട്ടോർ വാഹന നിയമം 184 പ്രകാരമാണ്​ പിഴ ചുമത്തിയത്​. തെക്കു കിഴക്കൻ ഡൽഹിയിലെ സുഖ്​ദേവ്​ വിഹാറിൽ അതിവേഗം കാറോടിച്ചുപോയ വാദ്രക്കു പിറകെ സുരക്ഷാ ജീവനക്കാരുടെ വാഹനവുമുണ്ടായിരുന്നു. സുഖ്​ദേവ്​ വിഹാറിലെ ഓഫീസിലേക്കുള്ള യാത്രക്കിടെയാണ്​ സംഭവം. ​ൈ​ഡ്രവറായിരുന്നു വാഹനമോടിച്ചിരുന്നത്​. ബാരപുല്ല ​ൈഫ്ലഓവറിനു സമീപം പെ​ട്ടെന്ന്​ വാഹനം നിർത്തിയപ്പോൾ പിറകിലുണ്ടായിരുന്ന സുരക്ഷ വാഹനം നിയന്ത്രണം വിട്ട്​ ഇടിക്കുകയായിരുന്നു. അന്വേഷണത്തിൽ അമിത വേഗത്തിലാണെന്ന്​ കണ്ടെത്തിയതോടെയാണ്​ പിഴ വിധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robert VadraFineDangerous Driving
News Summary - Robert Vadra's Vehicle Fined For Dangerous Driving
Next Story