Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കള്ളപ്പണം: റോബർട്ട് വാദ്രയെ ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യും
text_fieldsbookmark_border
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർ ട്ട് വാദ്രയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച അറിയിപ്പ് റോബർട്ട് വാദ്രക്ക് ഇ.ഡി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചു. ലണ്ടനിൽ അനധികൃത സ്വത്ത് വാങ്ങാൻ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ കഴിഞ്ഞ രണ്ട് ദിവസം വാദ്രയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
ത്ലസണ്ടനിൽ ഒട്ടനവധി പുതിയ ആസ്തികൾ വാദ്ര വാങ്ങിക്കൂട്ടിയതായി വിവരമുണ്ട് എന്ന് ഡൽഹി കോടതി മുമ്പാകെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെട്ടിരുന്നു. എന്നാൽ, രാഷ്ട്രീയപരമായ കാരണങ്ങളാലുള്ള വേട്ടയാടലാണ് ഇത് എന്നാണ് വാദ്രയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
