Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോബർട്ട്​ വാദ്രയെ...

റോബർട്ട്​ വാദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
priyanka-and-robert-vadra
cancel

ന്യൂഡൽഹി: കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട്​ വാദ്രയ െ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറം വേദനയെ തുടർന്നാണ്​ വാദ്രയെ നോയിഡ്​ സെക്​ടർ 11ലെ മെട്രോ ആശുപത്രിയിൽ പ്ര​േ വശിപ്പിച്ചത്​.

വേദന അനുഭവ​​പ്പെട്ടതിനെ തുടർന്ന്​ പരിശോധനക്കായി ആശുപത്രിയിലെത്തിയ വാദ്രയോട്​ വിശദമായ പരിശോധനക്കായി അഡ്​മിറ്റ്​ ആവാൻ ഡോക്​ടർ നിർദേശിക്കുകയായിരുന്നു. തിങ്കളാഴ്​ച രാവിലെ വാദ്ര ആശുപത്രിയിലെത്തിയതിന്​ പിന്നാലെ പ്രിയങ്കയും ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന്​ തിരിച്ചു പോയ പ്രിയങ്ക രാത്രിയോടെ ആശുപത്രിയിൽ തിരിച്ചെത്തി.

റോബർട്ട്​ വാദ്രയുടെ പരിചരണത്തിനായി രാത്രി മുഴുവൻ പ്രിയങ്ക ആശുപത്രിയിൽ കഴിച്ചു കൂട്ടി. ആശുപത്രി പൂർണമായും എസ്​.പി.ജി സുരക്ഷാ വലയത്തിലാണ്​.

Show Full Article
TAGS:robert vadra Noida hospital Priyanka Gandhi Vadra india news malayalam news 
News Summary - Robert Vadra admitted to Noida hospital -india news
Next Story