ഡൽഹിയിൽ റോഡ് ഉപരോധം; ചികിത്സകിട്ടാതെ ബാലൻ മരിച്ചു
text_fieldsന്യൂഡൽഹി: ഫ്ലാറ്റ്നിർമാണമാഫിയെക്കതിരായ പ്രതിഷേധക്കാരുടെ റോഡ് ഉപരോധക്കുരുക്കിൽപെട്ട് ചികിത്സ ലഭിക്കാതെ ഏഴുവയസ്സുകാരൻ മരിച്ചു. ഡൽഹിക്കടുത്ത് നോയിഡ- ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലായിരുന്നു സംഭവം. ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി ലവ് കുശിനാണ് ദാരുണ അന്ത്യം. കടുത്തപനി ബാധിച്ച കുട്ടിയെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലേക്ക് ആംബുലൻസിൽ കൊണ്ടുപോവുകയായിരുന്നു.
നോയിഡ സെക്ടർ 128 ൽ നിർമാതാക്കൾ തങ്ങളുടെ ഫ്ലാറ്റുകൾ അനുവദിക്കാത്തതിെനതിരെ പ്രതിഷേധിച്ച 200 ഒാളം വരുന്ന ആൾക്കൂട്ടം എക്സ്പ്രസ്വേയുടെ ഒരു ഭാഗം ഉപരോധിച്ചു. തുടർന്ന് ആംബുലൻസ് 10 കിലോമീറ്റർ ഭാഗത്തുണ്ടായ ഗതാഗതക്കുരുക്കിൽ അകപ്പെടുകയായിരുന്നു. ആംബുലൻസിൽ ഒാക്സിജൻ തീർന്നതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി.
എന്നാൽ, കുരുക്കൊഴിവാക്കി കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും കഴിഞ്ഞില്ല. കുട്ടിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരുടെ സഹായം തേടിയെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ബന്ധുക്കളിൽ നിന്ന് പരാതി ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഉപരോധത്തിന് പ്രതിഷേധക്കാർെക്കതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
