ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വേയിൽ വാഹനാപകടം; ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു
text_fieldsന്യൂഡൽഹി: ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ്‌വേയിൽ ഫത്തേഹാബാദ് ഏരിയയിലുണ്ടായ വാഹനാപകടത്തിൽ ഡൽഹി സ്വദേശികളായ ദമ്പതികളും രണ്ട് കുട്ടികളും മരിച്ചു.
പ്രയാഗ്‌രാജിലെ മഹാ കുംഭമേളയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഡൽഹി ഉത്തം നഗർ സ്വദേശികളായ ഓംപ്രകാശ് സിംഗ് (42), ഭാര്യ പൂർണിമ (34), മകൾ അഹാന (12), മകൻ വിനായക് (4) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അസിസ്റ്റന്റ്റ് പോലീസ് കമ്മീഷണർ അമർ ദീപ് പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡർ മറികടന്ന് എക്‌സ്പ്രസ് വേയുടെ എതിർവശത്ത് കൂടി വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

