Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഡപകടങ്ങളിൽ...

റോഡപകടങ്ങളിൽ ​പൊലിഞ്ഞവരിൽ അധികവും യുവാക്കൾ

text_fields
bookmark_border
റോഡപകടങ്ങളിൽ ​പൊലിഞ്ഞവരിൽ  അധികവും യുവാക്കൾ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ​വ​ർ​ഷം റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത്​ 1.51 ല​ക്ഷം പേ​രു​ടെ ജീ​വ​ൻ. 2017ൽ 1.47 ​ല​ക്ഷം പേ ​ർ​ക്കാ​യി​രു​ന്നു റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്​​ട​മാ​യ​ത്. ചൊ​വ്വാ​ഴ്​​ച ഹൈ​വേ മ​ന്ത്രാ​ല​യം പു​റ​ ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം 2018ൽ 2.37 ​ശ​ത​മാ​ന​മാ​ണ്​ റോ​ഡ​പ​ക​ട മ​ര​ണ​ത്തി​ലെ വ​ർ​ധ​ന. ഇ​തി​ൽ 70 ശ​ത​മാ​നം പേ​രും 18നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. 2017നെ ​അ​പേ​ക്ഷി​ച്ച്​ റോ​ഡ​പ​ക​ട​ങ്ങ​ളി​ലും വ​ർ​ധ​ന​യു​ണ ്ടാ​യി. മു​ൻ​വ​ർ​ഷം 4.64 ല​ക്ഷം അ​പ​ക​ട​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ൽ 2018ൽ 4.67 ​ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

മ​ര​ണ​കാ​ര​ണ​മാ​കു​ന്ന മാ​ര​ക അ​പ​ക​ട​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും 2.37 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. അ​തേ​സ​മ​യം, റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി. യു​വാ​ക്ക​ളാ​ണ്​ അ​പ​ക​ട​ങ്ങ​ളു​ടെ ഭൂ​രി​ഭാ​ഗം ഇ​ര​ക​ളു​മെ​ന്ന​പോ​ലെ, തൊ​ഴി​ലെ​ടു​ക്കു​ന്ന 18നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്​ അ​പ​ക​ട ഇ​ര​ക​ളി​ൽ 84.7 ശ​ത​മാ​നം പേ​ർ. പാ​ർ​ക്ക്​ ചെ​യ്​​ത വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത്. മൊ​ത്തം മ​രി​ച്ച​വ​രി​ൽ 86 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 14 ശ​ത​മാ​നം സ്​​ത്രീ​ക​ളു​മാ​യി​രു​ന്നു.

2010 മു​ത​ൽ 2018 വ​രെ​യു​ള്ള ക​ണ​ക്കെ​ടു​ത്താ​ൽ മു​ൻ ദ​ശ​ക​ത്തെ അ​പേ​ക്ഷി​ച്ച്​ അ​പ​ക​ട മ​ര​ണ​ങ്ങ​ളി​​ൽ കു​റ​വു​ണ്ടാ​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ​രാ​ജ്യ​ത്ത്​ ദൈ​ർ​ഘ്യ​ത്തി​​െൻറ കാ​ര്യ​ത്തി​ൽ 1.94 ശ​ത​മാ​നം വ​രു​ന്ന ദേ​ശീ​യ​പാ​ത​യി​ലാ​ണ്​ 30.2 ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ, 2.97 ശ​ത​മാ​നം ദൈ​ർ​ഘ്യം​വ​രു​ന്ന സം​സ്​​ഥാ​ന പാ​ത​യി​ൽ​ 25.2 ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. 45 ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ളും 38 ശ​ത​മാ​നം മ​ര​ണ​ങ്ങ​ളും മ​റ്റു റോ​ഡു​ക​ളി​ലാ​ണു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ 15 ശ​ത​മാ​നം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ്. സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ 2.4 ശ​ത​മാ​ന​വും മ​റ്റു ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ർ 36 ശ​ത​മാ​ന​വു​മാ​ണ്.

ട്രാ​ഫി​ക്​ ലം​ഘ​ന കേ​സു​ക​ളി​ൽ അ​മി​ത വേ​ഗം ത​ന്നെ​യാ​ണ്​ 64.4 ശ​ത​മാ​നം മ​ര​ണ​ങ്ങ​ളു​ടെ​യും മു​ഖ്യ കാ​ര​ണം. തെ​റ്റാ​യ ദി​ശ​യി​ൽ വാ​ഹ​നം ഒാ​ടി​ച്ച​താ​ണ്​ 5.8 ശ​ത​മാ​നം പേ​രു​ടെ മ​ര​ണ​ത്തി​ന്​ കാ​ര​ണം​. മൊ​ബൈ​ൽ ​ഫോ​ൺ ഉ​പ​യോ​ഗി​ച്ച​തു കാ​ര​ണം 2.4 ശ​ത​മാ​നം പേ​രും മ​ദ്യ​പാ​നം കാ​ര​ണം 2.8 ശ​ത​മാ​നം പേ​രും അ​പ​ക​ട​ത്തി​ൽ ​മ​രി​ച്ചു. ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച്​ 13 ശ​ത​മാ​നം പേ​ർ മ​രി​ച്ചു.29 ശ​ത​മാ​നം പേ​ർ ഹെ​ൽ​മ​റ്റ്​ ധ​രി​ക്കാ​തെ​യും 16 ശ​ത​മാ​നം പേ​ർ സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ക്കാ​തെ​യും മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി. 10 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ്​ 41 ശ​ത​മാ​നം അ​പ​ക​ട മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​ക്കി​യ​തെ​ന്നും ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ലെ ഗ​വേ​ഷ​ണ​വി​ഭാ​ഗം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentkerala newsmalayalam newsYouth Death
News Summary - Road accident in india-India news
Next Story