റോഡിൽ പൊലിഞ്ഞത് 14,926 ജീവൻ; ഉത്കണ്ഠ പ്രകടിപ്പിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ രാജ്യത്തെ റോഡുകളിൽ അപകടങ്ങളിൽ മരിച്ചത് 14,926 പേർ. അ തിർത്തിയിൽ വെടിവെപ്പിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ പേർ റോഡുകളിലെ കുഴികളിൽ വീ ണു മരിക്കുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ച സുപ്രീംകോടതി ഇങ്ങനെ യാത്രക്കാരുടെ ജീവൻ പൊലിയുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. റോഡ് സുരക്ഷ സംബന്ധിച്ച് മുൻ ജഡ്ജി കെ.എസ്. രാധാകൃഷ്ണൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച സുപ്രീംകോടതി, കേന്ദ്ര സർക്കാറിെൻറ വിശദീകരണവും തേടിയിട്ടുണ്ട്. തകർന്ന റോഡുകളാണ് ഏറെ അപകടങ്ങൾക്കും കാരണമാകുന്നെതന്ന് കോടതി ചൂണ്ടിക്കാട്ടി.
അതിർത്തി സംഘർഷത്തിലും ഭീകരാക്രമണത്തിലും കൊല്ലെപ്പടുന്നതിനേക്കാൾ കൂടുതൽ േപർ റോഡിലെ ഗർത്തങ്ങളിൽ വാഹനങ്ങൾ മറിഞ്ഞ് മരണപ്പെടുന്നുണ്ട്. എന്നിട്ടും റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിൽ അനാസ്ഥ തുടരുകയാണ് അധികൃതർ. 2013-’17 വർഷങ്ങളിൽ സംഭവിച്ച അപകടങ്ങളുടെ കാരണം, മരണനിരക്ക് തുടങ്ങിയ വിവരങ്ങളാണ് കമ്മിറ്റി റിപ്പോർട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
