Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.വി ആനന്ദ ബോസിന്‍റെ പിൻഗാമിയായി ആർ.എൻ രവി; പശ്ചിമ ബംഗാളിന്‍റെ 22-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
സി.വി ആനന്ദ ബോസിന്‍റെ പിൻഗാമിയായി ആർ.എൻ രവി; പശ്ചിമ ബംഗാളിന്‍റെ 22-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
cancel

പശ്ചിമ ബംഗാളിന്‍റെ 22-ാമത് ഗവർണറായി ആർ.എൻ രവി ചുമതലയേറ്റു. വ്യാഴാഴ്ച ലോക്സഭയിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുജോയ് പോൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.

നിയമസഭാ സ്പീക്കർ ബിമൻ ബാനർജി, മുതിർന്ന മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം, ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് മാർച്ച് അഞ്ചിന് രാജിവച്ചതിനു പിന്നാലെയാണ് രവിയെ പുതിയ ഗവർണറായി നിയമിച്ചത്. നാഗാലാന്‍റ്, മേഘാലയ, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഗവർണറായിരുന്നു ആർ.എൻ രവി.

തമിഴ്നാട് ഗവർണറായിരിക്കെ രവിയും തമിഴ്നാട് സർക്കാരും തമ്മിലുണ്ടായ പോരുകൾ ഏറെ വിവാദമയതാണ്. കോളേജുകളിലേക്കും സർവകലാശാലകളിലേക്കുമുള്ള വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായ ബന്ധപ്പെട്ടും, ബില്ലുകൾ തടഞ്ഞുവെച്ചും തുടങ്ങി ഗവർണർ-സർക്കാർ പോര് നടന്നത് നിരവധി വിഷയങ്ങളിലാണ്. ഏറെ കാലത്തെ പത്രപ്രവർത്തന ജീവിത്തിനു ശേഷമാണ് രവി ഇന്ത്യൻ പൊലീസ് സർവീസിൽ ചേർനന്നത്. സി.ബി.ഐയിലും ഇന്‍റലിജൻസ് ബ്യൂറോയിലും ആർ.എൻ രവി പ്രവർത്തിച്ചിരുന്നു. 2019ലാണ് തന്‍റെ ബ്യൂറോക്രാറ്റിക് ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം നാഗാലാന്‍റ് ഗവർണറായി രവി ചുമതലയേറ്റത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rn ravi becames the governor of west bengal
Next Story