Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right35 വി.ഐ.പി മുറികൾ...

35 വി.ഐ.പി മുറികൾ കാലി; പ​ക്ഷേ, കോവിഡ്​ ബാധിച്ച സ്വന്തം ജീവനക്കാരെ ചികിത്സിക്കാൻ ലോഹ്യ ആശുപത്രിയിൽ സ്​ഥലമില്ല

text_fields
bookmark_border
35 വി.ഐ.പി മുറികൾ കാലി; പ​ക്ഷേ, കോവിഡ്​ ബാധിച്ച സ്വന്തം ജീവനക്കാരെ ചികിത്സിക്കാൻ ലോഹ്യ ആശുപത്രിയിൽ സ്​ഥലമില്ല
cancel

ന്യൂഡൽഹി: 35 വി.ഐ.പി മുറികൾ രോഗികളില്ലാതെ ഒഴിഞ്ഞു കിടന്നിട്ടും കോവിഡ്​ ബാധിച്ച ആശുപത്രി ജീവനക്കാർക്ക്​ സ്​ഥലമില്ലെന്ന കാരണത്താൽ ചികിത്സ നൽകുന്നില്ലെന്ന്​ പരാതി. കേ​ന്ദ്രസർക്കാറിന്​ കീഴിലുള്ള ന്യൂഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രി ജീവനക്കാരാണ്​ ഈ കടുത്ത നീതിനിഷേധത്തിന്​ ഇരയാകുന്ന​െതന്ന്​ നാഷനൽ ​ഹെറാൾഡ്​ റി​പ്പോർട്ട്​ ചെയ്യുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 200ലധികം ഡോക്ടർമാർക്കും 150ലേറെ നഴ്‌സുമാർക്കുമാണ്​ ഈ ആശുപത്രിയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. രോഗം ബാധിച്ച മറ്റുജീവനക്കാരും നിരവധി. എന്നാൽ, ഇതിൽ ആരെയും ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. കോവിഡ്​ മൂലം അവശരായ ചില നഴ്‌സുമാർ സഫ്ദർജംഗ് ആശുപത്രിയിലും കുറച്ചുപേർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലുമാണ്​ ചികിത്സ തേടിയത്​.

"കോവിഡ്​ ബാധിച്ചവരിൽ അധിക പേരും വീട്ടിൽ ക്വാറന്‍റീനിൽ കഴിയുകയാണ്​ ചെയ്യുന്നത്​. എന്നാൽ, 10 ശതമാനത്തോളം പേർക്ക് വീട്ടിൽ ഇതിനുള്ള സൗകര്യമില്ല. അവരിൽ ചിലർ ഗുരുതരാവസ്​ഥയിലാണ്​. മറ്റു ആശുപത്രികളിലേതുപോലെ പോസിറ്റീവ് ആയ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചികിത്സിക്കാൻ ഈ ആശുപത്രിയിൽ സൗകര്യമില്ല. ഞങ്ങൾ കേണപേക്ഷിച്ചിട്ടും ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കുന്നില്ല"-ഒരു ആശുപത്രി ജീവനക്കാരൻ പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കീഴിലാണ് ഈ ആശുപത്രി.

''കോവിഡ്​ ബാധിച്ച്​ ഗുരുതരാവസ്​ഥയിലായ ആശുപത്രി ജീവനക്കാരന്‍റെ മുത്തശ്ശിയെ രണ്ട്​ മണിക്കൂറോളം അധികൃതരുടെ കാൽ പിടിച്ച്​ അപേക്ഷിച്ച ശേഷമാണ്​ അഡ്​മിറ്റ്​ ചെയ്​തത്​. കടുത്ത ശ്വാസം മുട്ടൽ അനുഭവിച്ചിരുന്ന അവരെ ഓക്​സിജൻ പോലുമില്ലാത്ത വാർഡിലാണ്​ പ്രവേശിപ്പിച്ചത്​. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവർ മരിച്ചു" -മറ്റൊരു ജീവനക്കാരൻ പറഞ്ഞു.

രാഷ്​ട്രീയക്കാർക്ക്​ ​വേണ്ടിയാണ്​ 35 വി.ഐ.പി റൂമുകൾ ഈ ആശുപത്രിയിൽ നീക്കിവെച്ചിരിക്കുന്നത്​. എന്നാൽ, കഴിഞ്ഞ ഒരുവർഷത്തിനിടെ ഒരു വി.ഐ.പി ​പോലും ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന്​ ജീവനക്കാർ പറഞ്ഞു. 'അവർക്ക്​ രോഗം വന്നാൽ സ്വകാര്യ ആശുപത്രിയിലാണ്​ പോകുന്നത്​. ഇവിടെ, ഞങ്ങൾക്ക് കിടക്കകളില്ല. ഞങ്ങളുടെ കുടുംബാംഗങ്ങളെ പോല​ും രക്ഷിക്കാനാകുന്നില്ല. ഈ ദുരിതകാലത്ത്​ ഞങ്ങൾ എന്താണ്​ ചെയ്യേണ്ടത്​? " -മുതിർന്ന ആരോഗ്യ പ്രവർത്തകൻ ചോദിച്ചു.

ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും മരണവെപ്രാളത്തിൽ മറ്റ്​ ആശ​ുപത്രികൾ തേടിപ്പോകു​​േമ്പാൾ രാഷ്​ട്രീയ നേതാക്കളുടെ ശുപാർശക്കത്തുമായി വര​ുന്നവർക്ക്​ നിഷ്​പ്രയാസം കിടക്ക ലഭിക്കുന്നതായും ഇവർ ചൂണ്ടിക്കാട്ടി.

അതിനിടെ, ആവശ്യത്തിന്​ ജീവനക്കാരെ നിയമിക്കാത്തതും പ്രയാസം സൃഷ്​ടിക്കുന്നുണ്ട്​. 20ലേറെ രോഗികളെ വീതം പ്രവേശിപ്പിച്ച കോവിഡ്​ വാർഡുകളിൽ ഒന്നോ രണ്ടോ നഴ്‌സുമാരെ മാത്രമാണ്​ ഡ്യൂട്ടിക്ക്​ നിയോഗിക്കുന്നത്​. 2019 ലാണ് അവസാനമായി ഇവിടെ സ്റ്റാഫുകളെ നിയമിച്ചത്​.

"നഴ്സി്​ങ്​ സ്റ്റാഫുകളുടെ എണ്ണം വളരെ കുറവാണ്. 2019 ൽ 540 പേർ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 270 പേർ മാത്രമാണ് ജോലിക്കെത്തി​യത്​. അതിനുശേഷം ആരെയും നിയമിച്ചിട്ടില്ല. നിരവധി സീനിയർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ആകെ ഒരു ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് മാത്രമേയുള്ളൂ. അവർ നാല് ദിവസത്തിനകം വിരമിക്കും. 68 അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ടുമാർ വേണ്ടിടത്ത്​ 30 പേർ മാത്രമേയുള്ളൂ. ഒന്നോ രണ്ടോ നഴ്‌സുമാർ മുഴുവൻ വാർഡുകളും കൈകാര്യം ചെയ്യണം. ഇത് വളരെ ബുദ്ധിമു​േട്ടറിയ കാര്യമാണ്​. കോവിഡ്​ കാലത്തിന്​ മുമ്പ്​ രോഗികളുടെ ബന്ധുക്കൾ കൂട്ടിരിപ്പുകാരായി ഉണ്ടായിരുന്നു. അവർ സഹായിക്കും. ഇപ്പോൾ അതും ഇല്ല" -ലോഹ്യ ആശുപത്രിയിലെ സീനിയർ നഴ്​സ്​ തങ്ങളുടെ ദുരിതം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentRML HospitalVIP​Covid 19
News Summary - RML Hospital staff continue to struggle for treatment, while 35 rooms vacant for VIPs
Next Story