Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനവിധി തമിഴ് ജനതയുടെ മനസെന്ന് ദിനകരൻ

text_fields
bookmark_border
Dhinakaran
cancel

ചെന്നൈ: തമിഴ് ജനതയുടെ മനസാണ് ആർ.കെ നഗറിലെ ജനവിധിയെന്ന് സ്ഥാനാർഥി ടി.ടി.വി ദിനകരൻ. ജനദ്രോഹ സർക്കാറിനെതിരായ വിധിയാണിത്. വൻ ഭൂരിപക്ഷത്തിൽ സന്തോഷമുണ്ട്. ഇ.പി.എസ് സർക്കാർ മൂന്നു മാസത്തിനകം നിലംപതിക്കുമെന്നും ദിനകരൻ മാധ്യമങ്ങളോട് പറഞ്ഞു. 

താൻ സ്വതന്ത്ര സ്​ഥാനാർഥിയാണ്​. എന്നാൽ എല്ലാ എ.​െഎ.എ.ഡി.എം.കെ പ്രവർത്തകരും തന്നോടൊപ്പമായിരുന്നു. തനിക്ക്​ അമ്മയുടെ (ജയലളിതയുടെ) ആശിർവാദവുമുണ്ടെന്നും ദിനകരൻ പറഞ്ഞു. 

ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷമാണ് ടി.ടി.വി ദിനകരനുള്ളത്. അണ്ണാ ഡി.എം.കെ, ഡി.എം.കെ, ബി.ജെ.പി സ്ഥാനാർഥികളെ പിന്തള്ളിയാണ് ദിനകരൻ വിജയത്തിലേക്ക് കുതിക്കുന്നത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RK Nagar Result is the Minds of Tamil People says TTV Dinakaran -India News
Next Story