ബംഗാളിൽ തൃണമൂൽ സഖ്യത്തിൽ ചേരാൻ ആർ.ജെ.ഡിയും
text_fieldsെകാൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കാൻ ബിഹാറിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് തിങ്കളാഴ്ച മമത ബാനർജിയുമായി ചർച്ച നടത്തുമെന്ന് മുതിർന്ന ആർ.ജെ.ഡി നേതാക്കളായ അബ്ദുൽ ബാരി സിദ്ദീഖിയും ശ്യാം രജകും അറിയിച്ചു. ബിഹാറിനോട് ചേർന്ന ബംഗാൾ അതിർത്തിയിലെ ചില മണ്ഡലങ്ങളിലാവും ആർ.ജെ.ഡി മത്സരിക്കുക.
നിർണായക ശക്തിയല്ലെങ്കിലും പിന്നാക്ക സമൂഹങ്ങൾക്കിടയിൽ വേരുള്ള ആർ.ജെ.ഡിയുടെ സാന്നിധ്യം അതിർത്തിയിലെ ഹിന്ദി സംസാരിക്കുന്നവരുടെ പിന്തുണക്ക് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി ഒരു സീറ്റിൽ ജയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

