Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Chirag Paswan
cancel
Homechevron_rightNewschevron_rightIndiachevron_rightനിതീഷ്​ കുമാറിനെയും...

നിതീഷ്​ കുമാറിനെയും എൻ.ഡി.എയെയും നേരിടാൻ ചിരാഗ്​ പാസ്വാൻ മഹാസഖ്യത്തിലേക്ക്​; ആർ.ജെ.ഡി നേതാവുമായി ചർച്ച നടത്തി

text_fields
bookmark_border

ന്യൂഡൽഹി: ബിഹാറിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയെ നേരിടാൻ മഹാസഖ്യത്തിൽ അണിചേരാനൊരുങ്ങി ​േലാക്​ ജനശക്തി പാർട്ടി നേതാവ്​ ചിരാഗ്​ പാസ്വാനും. മഹാസഖ്യത്തിൽ ചേരുന്നതിന്​ മുന്നോടിയായി ചിരാഗ്​ പാസ്വാനും ​ആർ.ജെ.ഡി നേതാവ്​ ശ്യാം രജകുമായി കൂടിക്കാഴ്ച നടത്തി. ബിഹാറിൽ എൻ.ഡി.എയെ നേരിടാൻ സഖ്യമൊരുക്കുകയാണ്​ കൂടിക്കാഴ്​ചക്ക്​ പിന്നിലെ ഉദ്ദേശം. കൂടിക്കാഴ്ചക്ക്​ ശേഷം പാസ്വാൻ ആർ.ജെ.ഡി തലവൻ ലാലു പ്രസാദുമായി ഫോണിൽ സംസാരിക്കുകയും ചെയ്​തു.

ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്​ കുമാറിന്‍റെ അടുത്ത അനുയായിയായിരുന്നു രജക്. എന്നാൽ പിന്നീട്​ ജെ.ഡി.യു വിട്ട്​ ആർ.ജെ.ഡിയിൽ എത്തുകയായിരുന്നു.

പാസ്വാന്‍റെ സന്ദർശനം വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നുവെന്നും എന്നാൽ, രണ്ടു രാഷ്​ട്രീയക്കാർ കണ്ടുമുട്ടിയാൽ രാഷ്​ട്രീയം സംസാരിക്കുമെന്നും രജക്​ പറഞ്ഞു. ദലിത്​, പി​ന്നാക്ക വിഭാഗങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിന്​ ബി.ജെ.പി വിരുദ്ധ സഖ്യം രൂപീകരിക്കേണ്ടതുണ്ടെന്നും രജക്​ കൂട്ടിച്ചേർത്തു.

എൽ.ജെ.പിയിൽ ചിരാഗിനെ അട്ടിമറിച്ച്​ ബന്ധുവായ പ​ശുപതി പരസിന്​ കേന്ദ്രമന്ത്രിസഭയിൽ ഇടം നൽകിയത്​ ചിരാഗ്​ പാസ്വാന്​ തിരിച്ചടിയായിരുന്നു. ഇതോടെയാണ്​ ചിരാഗ്​ ആർ.ജെ.ഡിക്കൊപ്പം സഖ്യത്തിൽ അണിനിരക്കാൻ തീരുമാനമെടുത്തതെന്നാണ്​ വിവരം.

ചിരാഗ്​ പാസ്വാന്​ എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്​ത ആർ.ജെ.ഡി ബിഹാറിൽ എൻ.ഡി.എക്കെതിരെ സഖ്യം രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിൽ പാസ്വാനൊപ്പം എം.എൽ.എമാർ ആരുമില്ല, എങ്കിലും ബി.ജെ.പിക്കെതിരായ സഖ്യത്തിൽ ചേരൽ അണികൾക്ക്​ ആത്മവിശ്വാസമുണ്ടാ​ക്കുമെന്നാണ്​ കണക്കുകൂട്ടൽ.

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ചിരാഗ്​ പാസ്വാന്‍റെ നേതൃത്വത്തിൽ ആശിർവാദ്​ യാത്ര നടത്താനും തീരുമാനിച്ചിരുന്നു.

എൽ.ജെ.പിയിലെ പിളർപ്പിന്​ കാരണം മുഖ്യമന്ത്രി നിതീഷ്​ കുമാർ ആണെന്ന്​ ചിരാഗ്​ പാസ്വാൻ പറഞ്ഞിരുന്നു. ഈ നിലപാടും ആർ.ജെ.ഡിക്ക്​ ഒപ്പം പാസ്വാൻ അണിനിരക്കാൻ കാരണമായിതീരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDLok Janshakti PartyChirag PaswanBJPShyam Rajak
News Summary - RJD leader Shyam Rajak meets Chirag Paswan, says anti-BJP alliance needed
Next Story