ഷഹാബുദ്ദീനെ തിഹാര്‍ ജയിലിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ആര്‍.ജെ.ഡി നേതാവ് മുഹമ്മദ് ഷഹാബുദ്ദീനെ ബിഹാറിലെ സീവാന്‍ ജയിലില്‍നിന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി.
സത്യസന്ധമായ വിചാരണ ഉറപ്പാക്കാനായി ഒരാഴ്ചക്കകം ജയില്‍ മാറ്റണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്രയും അമിതാവ റോയും ബിഹാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഷഹാബുദ്ദീനെതിരായ കേസുകളില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ നടത്തുമെന്നും കോടതി പറഞ്ഞു.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു മക്കളും കൊല്ലപ്പെട്ട ചന്ദ്രകേശ്വര്‍ പ്രസാദും സിവാനില്‍ കൊല്ലപ്പെട്ട രാജ്ദിയോ രഞ്ജന്‍െറ ഭാര്യ ആഷാ രഞ്ജനുമാണ് ഷഹാബുദ്ദീനെ സീവാന്‍ ജയിലില്‍നിന്ന് മാറ്റണമെന്ന് ഹരജി നല്‍കിയത്. അദ്ദേഹത്തിനെതിരായ കേസുകളില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ ബിഹാറിലെ ജയിലില്‍നിന്ന് മാറ്റണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. 45 കേസുകളില്‍ വിചാരണ നേരിടുന്ന ഷഹാബുദ്ദീനെ തിഹാര്‍ ജയിലിലേക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ളെന്ന് ബിഹാര്‍ സര്‍ക്കാര്‍ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
