ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു
text_fieldsലാലു പ്രസാദ് യാദവ്
ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവിനെ ഡൽഹി എയിംസിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് മുൻ ബിഹാർ മുഖ്യമന്ത്രിയെ ആശുപത്രിയിലെത്തിച്ചതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റായ ലാലുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷ അനുഭവിക്കുന്ന ലാലുവിന് ഝാർഖണ്ഡ് ഹൈകോടതി ഏപ്രിലിൽ ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് മൂന്ന് വർഷത്തിന് ശേഷം ലാലു ബിഹാറിൽ തിരിച്ചെത്തിയത്.
റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ രണ്ട് വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ലാലു ഈ വർഷം ജനുവരി മുതലാണ് ചികിത്സ എയിംസിലേക്ക് മാറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

