ലാലു ചികിത്സക്കായി ഡൽഹി എയിംസിൽ
text_fieldsറാഞ്ചി: കാലിത്തീറ്റ കുംഭകോണ േകസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ വിദഗ്ധ ചികിത്സക്കായി ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിററ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ബിർസമുണ്ട ജയിലിൽ കഴിയുകയായിരുന്ന 69കാരനായ ലാലുവിനെ ശാരീരികാസ്വാസ്ഥ്യം മൂലം മാർച്ച് 17ന് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിരുന്നു.
പ്രമേഹത്തോടൊപ്പം രക്തസമ്മർദവും അലട്ടുന്ന ലാലുവിനെ കോടതിയുടെ അനുമതി പ്രകാരമാണ് ബുധനാഴ്ച ഡൽഹിക്ക് ട്രെയിൻ മാർഗം കൊണ്ടുപോയത്.
അഴിമതിയുമായി ബന്ധപ്പെട്ട നാലാമത്തെ കേസിൽ 14 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലാലുവിെൻറ ജാമ്യാപേക്ഷ ഏപ്രിൽ ആറിന് പരിഗണിക്കാനിരിക്കുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
