Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിയാസ്​ അഹ്​മദ്​...

റിയാസ്​ അഹ്​മദ്​ പറയുന്നു; ആളുകൾ തല്ലിക്കൊല്ലുമെന്ന്​ ഭയന്നുപോയി ഞാൻ...

text_fields
bookmark_border
Bengaluru-Metro
cancel

ബംഗളൂരു: വാച്ച്​ നന്നാക്കുന്ന റിയാസ്​ അഹ്​മദ്​ എന്ന 49കാരനായ ഇപ്പോൾ ത​​െൻറ കടയിൽ പോവാറില്ല. ‘തീവ്രവാദി’ എന് ന്​ ആരോപിച്ച്​ മാധ്യമങ്ങളിൽ ത​​െൻറ മുഖം വന്നതോടെ മാനഹാനിമൂലം പുറത്തിറങ്ങാൻ വയ്യാത്ത സ്​ഥിതിയിലാണ്​ നായന് ദനഹള്ളി ഗംഗോന്ദനഹള്ളി സ്വദേശിയായ ഇൗ കുടുംബനാഥൻ. വിവാദമൊക്കെ അടങ്ങിയ ശേഷം മെജസ്​റ്റിക്കിലെ ത​​െൻറ കടയിലെത് തി ഉപജീവനമാർഗം തുടരാനാണ്​ തീരുമാനം. ഇതേ മാനസികാവസ്​ഥയിലാണ്​ രാജസ്​ഥാൻ സ്വദേശിയായ സാജിദ്​ ഖാനും. റമദാൻ മാസത്ത ിൽ ദാനധർമങ്ങൾ സ്വീകരിക്കാൻ ബംഗളൂരുവിലെത്തിയ സാജിദിന്​, ഒറ്റ ദിനം കൊണ്ടുതന്നെ തീവ്രവാദിയായി സംശയമുനയിൽ നിർ ത്തിയതി​​െൻറ ഭീതി ഇതുവരെ വി​െട്ടാഴിഞ്ഞിട്ടില്ല. എന്നാൽ, ഇവർ തീവ്രവാദികളെന്ന മട്ടിൽ കഥ മെനഞ്ഞുണ്ടാക്കുകയും മെ ട്രോയിലെ വിഡിയോ ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങൾക്ക്​ വാർത്ത നൽകുകയും ചെയ്​തവർക്കായുള്ള അന്വേഷണത്തിലാണെന്ന്​ ബ ംഗളൂരു സിറ്റി പൊലീസ്​ കമീഷണർ ടി. സുനിൽകുമാർ പറഞ്ഞു.

മെട്രോയിലേക്ക്​ ബോംബുമായി പ്രവേശിക്കാൻ ജീവനക്കാരിക്ക്​ ഒരു കോടി രൂപ താൻ വാഗ്​ദാനം ചെയ്​തെന്ന്​ വാർത്ത വന്നതായി പൊലീസ്​ തന്നെ അറിയിച്ചതായി സാജിദ്​ പറഞ്ഞു. ദീപാവലിക്ക്​ ഗ്രാമത്തിലെ മറ്റു കുട്ടികൾ പടക്കം പൊട്ടിക്കു​േമ്പാൾ കുട്ടികൾക്ക്​ പൂതിക്ക്​ ഒന്നോ രണ്ടോ പടക്കം വാങ്ങാൻപോലും കഴിവില്ലാത്ത തനിക്ക്​ എങ്ങനെ ഒരു കോടി രൂപ നൽകാനാവുമെന്ന്​ അദ്ദേഹം ചോദിക്കുന്നു. ‘അന്നന്നേക്കുള്ള അന്നം കണ്ടെത്തി ജീവിക്കുന്ന ഒരു പാവപ്പെട്ടവനാണ് ഞാൻ​. എന്നെ ‘തീവ്രവാദി’യാക്കിയവർക്കെതിരെ എനിക്കൊന്നും ചെയ്യാനാവില്ല; കരയുകയും പ്രാർഥിക്കുകയുമല്ലാതെ...’ -സാജിദ്​ പറഞ്ഞു. ചാനലുകളിൽ ത​​െൻറ മുഖം പ്രത്യക്ഷപ്പെട്ടത്​ തിരിച്ചറിഞ്ഞ്​ ആളുകൾ തല്ലിക്കൊല്ലുമോ എന്നായിരു​ന്നു ത​​െൻറ പേടിയെന്ന്​ റിയാസ്​ അഹ്​മദ്​ പറയുന്നു. ആകെ ഭയം നിറഞ്ഞ മാനസികാവസ്​ഥയിലാണ്​. എന്തുതെറ്റാണ്​ ഞാൻ ചെയ്​തത്​? തൊപ്പിയും താടിയും വെച്ച എല്ലാവരും തീവ്രവാദികളല്ലെന്ന്​ മാധ്യമങ്ങൾ മനസ്സിലാക്കണമെന്നും റിയാസ്​ അഹ്​മദ്​ പറഞ്ഞു.

​ആറിനാണ്​ ബംഗളൂരു മെട്രോയിൽ വിവാദ സംഭവം അരങ്ങേറിയത്​. മെജസ്​റ്റിക്​ മെട്രോ സ്​റ്റേഷനിൽ എത്തിയ യാത്രക്കാരൻ മെറ്റൽ ഡിറ്റക്​ടറിലൂടെ പ്രവേശിച്ചപ്പോൾ അപായ സൂചന നൽകിയെന്നും വസ്​ത്രമുയർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പരിശോധനക്ക്​ നിന്നുകൊടുക്കാതെ രക്ഷ​പ്പെ​െട്ടന്നുമായിരുന്നു വാർത്ത പരന്നത്​. ഒരാൾ മെട്രോയിൽ അതിക്രമിച്ചു കയറാൻ തുനിഞ്ഞെന്നും മെട്രോ സ്​റ്റേഷനകത്തേക്ക്​ കടത്തിവിടാൻ ജീവനക്കാരിക്ക്​ ഒരു കോടി രൂപ യാത്രക്കാരൻ വാഗ്​ദാനം ചെയ്​തെന്നും മെട്രോ ജീവനക്കാരെ ഉദ്ധരിച്ച്​ ചില മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ചില ചാനലുകൾ യാത്രക്കാരിലൊരാളുടെ ദേഹത്ത്​ ബോംബ്​ കെട്ടിവെച്ച രീതിയിൽ എഡിറ്റ്​ ചെയ്​ത ചിത്രങ്ങളും വാർത്തക്കൊപ്പം നൽകി.

എന്നാൽ, വിഡിയോ ദൃശ്യത്തിലുൾപ്പെട്ട രണ്ടു പേരിൽ ഒരാൾ ​പൊലീസിന്​ മുന്നിൽ ഹാജരാവുകയും രണ്ടാമത്തെയാളെ ​െപാലീസ്​ കണ്ടെത്തുകയും ചെയ്​തതോടെ സംഭവത്തി​​െൻറ ചുരുളഴിഞ്ഞു. രാജസ്​ഥാനിലെ ജുൻജുനു ജില്ലയിൽ കർഷക തൊഴിലാളിയായ സാജിദ്​ഖാൻ കഴിഞ്ഞ മൂന്നു വർഷമായി റമദാനിൽ ബംഗളൂരുവിൽ ദാനധർമങ്ങൾ സ്വീകരിക്കാൻ എത്താറുണ്ട്​. ഷോപ്പിങ്​മാൾ ആണെന്ന്​ തെറ്റിദ്ധരിച്ചാണ്​ സംഭവ ദിവസം ഇയാൾ മെട്രോ സ്​റ്റേഷനിലെത്തു​ന്നത്​. മടിയിൽ 150 രൂപയുടെ നാണയത്തുട്ടുകളുണ്ടായിരുന്നതിനാൽ മെറ്റൽ ഡിറ്റക്​​ടർ ശബ്​ദിച്ചതോടെ സെക്യൂരിറ്റി ഉദ്യോഗസ്​ഥൻ മാറ്റി നിർത്തി ചോദ്യംചെയ്​തു.

കന്നടയിലുള്ള ചോദ്യം മനസ്സിലാവാതെ വന്ന സാജിദിന്​ പരിഭ്രമമായി. ചുറ്റും കടകളും കാണാതായതോടെ ഇയാൾ വേഗം പുറത്തുകടന്നു. സാജിദിന്​ തൊട്ടുമുമ്പ്​ സ്​റ്റേഷനിലെത്തിയ റിയാസ്​ അഹ്​മദാക​െട്ട, സുരക്ഷാ പരിശോധനയുടെ ഭാഗമായി ജീവനക്കാർ കുർത്ത ഉയർത്താനാവശ്യപ്പെട്ടപ്പോൾ പൊതുമധ്യത്തിൽ അതിനു തയാറാവാതെ സ്​​റ്റേഷനിലേക്ക്​ കടക്കുകയായിരുന്നു.

ഇൗ സംഭവത്തി​​െൻറ ദൃശ്യങ്ങൾ ‘തീവ്രവാദിയെന്ന്​ സംശയിക്കുന്നയാൾ രക്ഷപ്പെ​െട്ടന്നും മറ്റൊരാൾ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്നു’മുള്ള രീതിയിൽ കന്നട ചാനലുകളിൽ പ്രചരിച്ചു. പിറ്റേ ദിവസം റിയാസ്​ അഹ്​മദ്​ ബംഗളൂരു ഉപ്പാർപേട്ട്​ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകി. തന്നെ തീവ്രവാദിയായി ചിത്രീകരിച്ചതോടെ ആളുകൾ സംശയത്തോടെ കാണുന്നുവെന്നും പുറത്തിറങ്ങാൻ പറ്റാതായെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടു.

ആർ.ടി നഗറിലെ പള്ളിക്ക്​ മുന്നിൽ ദാനം തേടുന്നതിനിടെയാണ്​ പൊലീസ്​ സാജിദ്​ ഖാനെ കണ്ടെത്തുന്നത്. അതുവരെ ചുറ്റും എന്താണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​ എന്ന്​ അയാൾ അറിഞ്ഞിരുന്നില്ല. ഒടുവിൽ പൊലീസ്​ തന്നെ സാജിദി​​െൻറ നിരപരാധിത്വം വെളിപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBengaluru metroRiyas Ahmmed
News Summary - Riyas Ahammed Says He Scared to be Lynched to Death - India News
Next Story