Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നദിയിൽ വീണ്ടും മാലിന്യം, വൃത്തിയാക്കാനിറങ്ങിയ ബിട്ടു തബാഹിക്ക് അണുബാധ

text_fields
bookmark_border
River Cleaner Hospitalized Ill
cancel

രാജ്‌ഘഡ്: അജ്നാർ നദി വീണ്ടും മാലിന്യകൂമ്പാരമായതിനെ തുടർന്ന് വൃത്തിയാക്കാനിറങ്ങിയ ബിട്ടുതബാഹി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ. മാസങ്ങളോളം അധ്വാനിച്ച് വൃത്തിയാക്കിയ നദി ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും മാലിന്യകൂമ്പാരമായി മാറിയത്. ആവർത്തിച്ച് നദി വൃത്തിയാക്കുന്നത് പലതരം അണുബാധകൾക്ക് കരണമായെന്നും ആരോഗ്യനില മോശമാണെന്നും ബിട്ടു വീഡിയോയിലൂടെ പങ്കുവെച്ചു. ആശുപത്രി കിടക്കയിൽ വിശ്രമിക്കുന്ന ദൃശ്യങ്ങളും കൈകളെ ബാധിച്ച അണുബാധയുടെ ചിത്രങ്ങളും വിഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്.

മാസങ്ങളോളം അധ്വാനിച്ചിട്ടും ചിലർ നദിയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തുടരുകയാണെന്ന് അദ്ദേഹം നിരാശയോടെ പറഞ്ഞു. നിരവധി ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരുന്നുണ്ടെന്നും എന്നിട്ടും ചിലരുടെ ഭാഗത്തുനിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും വിഡിയോയിൽ അദ്ദേഹം വ്യക്തമാക്കി. മലിനജലത്തിൽ നിരന്തരം ഇറങ്ങുന്നത് പലതരം അണുബാധക്ക് കാരണമാകുന്നുവെന്നും കൈകളിലും കാലുകളിലും ചൊറിച്ചിലും വേദനയും തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അജ്നാർ നദി എട്ടുമാസത്തോളം ഒറ്റക്ക് ശുചീകരിച്ചാണ് സുരേന്ദ്ര സിങ് ചൗധരി എന്ന ബിട്ടു തബാഹി ശ്രദ്ധ നേടിയത്. ബിട്ടുവിന്റെ പ്രവർത്തിക്ക് നിരവധി പ്രമുഖർ പ്രശംസയറിയിച്ചിരുന്നു. ബിട്ടുവിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച് പ്രശസ്ത പിന്നണി ഗായിക ചിന്മയി ശ്രീപാദ സാമൂഹികമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ബിട്ടുവിന്റെ വീഡിയോകൾ അന്താരഷ്ട്ര തലത്തിൽ ശ്രദ്ധ ലഭിച്ചതോടെ പ്രശസ്തമായ 'ദി ഓഷ്യൻ ക്ലീനപ്പ് സ്ഥാപനത്തിന്റെ സ്ഥാപകൻ അദ്ദേഹത്തിന് തൊഴിൽ വാഗ്ദാനം നൽകിയിരുന്നു. അജ്നാർ നദിക്ക് പുറമെ ബെംഗളൂരുവിലെ തുരഹള്ളി വനത്തിലും ഡൽഹി, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലും ബിട്ടു ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - River Cleaner Hospitalized Ill
Next Story