Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസചിൻ ടെണ്ടുൽക്കറാവും...

സചിൻ ടെണ്ടുൽക്കറാവും റിത ബഹുഗുണയോട് സംസാരിച്ചത്; ബി.ജെ.പിയിൽ ചേരുന്നുവെന്ന വാർത്ത നിഷേധിച്ച് സചിൻ പൈലറ്റ്

text_fields
bookmark_border
സചിൻ ടെണ്ടുൽക്കറാവും റിത ബഹുഗുണയോട് സംസാരിച്ചത്; ബി.ജെ.പിയിൽ ചേരുന്നുവെന്ന വാർത്ത നിഷേധിച്ച് സചിൻ പൈലറ്റ്
cancel

ജയ്പൂർ: ബി.ജെ.പിയിൽ ചേരുന്നപവെന്ന വാർത്ത നിഷേധിച്ച് രാജസ്ഥാൻ‌ കോൺ​ഗ്രസ് നേതാവ് സചിൻപൈലറ്റ്. ഫോണിലൂടെ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചാരാൻ ഒരുക്കമാണെന്ന് സചിൻ പൈലറ്റ് അറിയിച്ചുവെന്ന് ബി.ജെ.പി നേതാവ് റിത ബഹുഗുണ ജോഷി അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സചിൻ വാർത്തകൾ നിഷേധിച്ച് രം​ഗത്തെത്തിയത്.

സചിൻ ടെണ്ടുൽക്കറോടായിരിക്കും റിത ബഹുഗുണ ജോഷി സംസാരിച്ചിട്ടുണ്ടാവുകയെന്ന് അ​ദ്ദേഹം പരിഹസിച്ചു. ഇങ്ങനെ ഒരു കാര്യം എന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ലെന്നും സചിൻ കൂട്ടിച്ചേർത്തു.

കോൺഗ്രസ് നേതൃത്വത്തോട് അതൃപ്തിയുള്ള സചിൻ പൈലറ്റ് ബി.ജെ.പിയിൽ ചേരാനിരിക്കുകയാണെന്ന് റിപോർട്ടുകൾ പ്രചരിച്ചിരുന്നു. അതേസമയം, ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല സചിൻ പൈലറ്റനെ ഏൽപ്പിക്കാൻ കോൺ​ഗ്രസിൽ ചർച്ചകൾ പുരോ​ഗമിക്കുന്നതായും റിപോർട്ടുകളുണ്ട്.

കഴിഞ്ഞ വർഷം മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിനെതിരെ രം​ഗത്തുവന്നതിനെ തുടർന്ന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സംസ്ഥാന കോൺഗ്രസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rita Bahuguna JoshiSachin PilotRajasthan CongressBJP
News Summary - Sachin Pilot, Rita Bahuguna Joshi, Rajasthan Congress, BJP
Next Story