വർധിച്ചുവരുന്ന ഹിന്ദു ദേശീയവാദം ഇന്ത്യ-ചൈന യുദ്ധത്തിലേക്ക് നയിക്കും
text_fieldsന്യൂഡൽഹി: വർധിച്ചുവരുന്ന ഹിന്ദു ദേശീയ വാദം ഇന്ത്യയും ചെനയും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ ചൈന പോളിസിയെ ഹിന്ദുത്വവാദം അപഹരിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും ഇന്ത്യയുടെ താൽപര്യങ്ങൾക്ക് പോലും ഇത് ഭീഷണിയാണെന്നുമാണ് ചൈനയുടെ ഔദ്യോഗിക പത്രമായ ഗ്ളോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ചൈനയേക്കാൾ ദുർബലരാണ് ഇന്ത്യ എന്ന് മുന്നറിയിപ്പ് നൽകുന്ന ചൈന പക്ഷെ ഈ യാഥാർഥ്യം മനസ്സിലാക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം തയ്യാറാവുന്നില്ല എന്നും കുറ്റപ്പെടുത്തുന്നു. 2014 ൽ മോദി സർക്കാർ അധികാരമേറ്റത് മുതൽ മുസ്ലിങ്ങൾക്കെതിരായ അക്രമം വർധിച്ചുവരികയാണ്. ഇത് തടയുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.
സിക്കിം അതിർത്തിയിലെ ഡോക്ലാമിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങൾ സൃഷ്ടിച്ചതും വളർത്തിയതും ഹിന്ദു ദേശീയത എന്ന വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്. മതവികാരങ്ങളെയും ദേശീയതയേയും തമ്മിൽ ബന്ധപ്പെടുത്തിയാണ് മോദി അധികാരത്തിലെത്തിത്. ഇന്ന് അദ്ദേഹം ശക്തനാകാൻ ശ്രമിക്കുന്നതും പാകിസ്താനും ചൈനക്കുമെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചാണെന്നും ദേശീയ മാധ്യമമായ ഗ്ളോബൽ ടൈംസ് ടാബ്ളോയ്ഡിലെ ലേഖനം പറയുന്നു.
ഇന്ത്യയിൽ വർധിച്ച് വരുന്ന മത ദേശീയതയുടെ ഭാഗം തന്നെയാണ് മുസ്ളിങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളും. മത തീവ്രവാദം അങ്ങേയറ്റത്തെത്തിയാൽ ഇത് തടയാൻ മോദിക്കും സാധിക്കില്ല എന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
