ബലക്ഷയം: ഋഷികേശിലെ ലക്ഷ്മൺ ജുല പാലം അടച്ചു
text_fieldsഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ലക്ഷ്മൺ ജുല തൂക്കുപാലം അടച്ചു. ബലക്ഷയം കണ്ടെ ത്തിയതിനെ തുടർന്നാണ് പാലം അടച്ചത്.
പാലം പരിശോധിച്ച വിദഗ്ധസംഘം ബലക്ഷയം കണ്ടെത്തുകയായിരുന്നുവെന്ന് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. വലിയൊരു ദുരന്തമുണ്ടാകാൻ സാധ്യതയുള്ളതിനാൽ എത്രയും പെട്ടെന്ന് പാലം അടക്കുകയാണ്. പഴയ പാലത്തിന് സമാന്തരമായി പുതിയതൊന്ന് നിർമിക്കുന്നതിനെ കുറിച്ച് പൊതുമരാമത്ത് വകുപ്പുമായി ചർച്ച തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
1923ലാണ് ലക്ഷ്മൺ ജുല പാലം നിർമ്മിച്ചത്. തെഹ്റി ജില്ലയിലെ തപോവൻ ഗ്രാമത്തെയും പൗരി ജില്ലയിലെ ജോങ്ക് ഗ്രാമത്തെയുമാണ് ലക്ഷ്മൺ ജുല പാലം ബന്ധിപ്പിക്കുന്നത്. ഋഷികേശിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷങ്ങളിലൊന്നാണ് ലക്ഷ്മൺ ജുല. കാൽ നടക്കാരും ഇരുചക്ര വാഹന യാത്രികരുമാണ് പാലം ഉപയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.