ഋഷി സുനകും അക്ഷതയും അക്ഷർധാമിൽ
text_fieldsന്യൂഡൽഹി: ഭാര്യ അക്ഷത മൂർത്തിക്കൊപ്പം അക്ഷർധാം ക്ഷേത്രം സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡൽഹിയിൽ രണ്ടുദിവസത്തെ ജി20 ഉച്ചകോടിക്കെത്തിയ സുനക് ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് ദർശനത്തിനെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് സുനക് ഇന്ത്യയിലെത്തുന്നത്.
ഹിന്ദുവേരുകളുള്ള ഋഷി സുനക് ഇന്ത്യയിലെത്തിയപ്പോൾ തൊട്ട് ഇവിടത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ‘‘ഞാനൊരു ഹിന്ദുവാണ്. ഹിന്ദു ആചാരങ്ങൾ അനുസരിച്ചാണ് വളർന്നത്. രക്ഷാബന്ധൻ ദിനവും ഞങ്ങൾ ആഘോഷിച്ചു. എന്നാൽ ജന്മാഷ്ടമി ആഘോഷിക്കാൻ സമയം കിട്ടിയില്ല. പക്ഷേ, ഇത്തവണ ഒരു ക്ഷേത്രം സന്ദർശിച്ചാൽ ആ കുറവ് നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’’-ഋഷി സുനക് പറഞ്ഞു.

