ജി20 ഉച്ചകോടിക്കെത്തിയ റിഷി സുനക്കും അക്ഷത മൂർത്തിയും രാത്രി ഭക്ഷണം കഴിച്ചത് ഡൽഹിയിലെ സാധാരണ ഹോട്ടലിൽ നിന്ന്?
text_fieldsന്യൂഡൽഹി: വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയത്. ഭാര്യ അക്ഷത മൂർത്തിയും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും എത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് പ്രധാനമന്ത്രിയുടെ ഓഫിസിൽ നരേന്ദ്രമോദിയും ഋഷിസുനക്കും തമ്മിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം അത് റദ്ദാക്കി. പകരം വെള്ളിയാഴ്ച വൈകീട്ട് പ്രധാനമന്ത്രി സ്വന്തം വസതിയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന് അത്താഴ വിരുന്ന് നൽകി.
വെള്ളിയാഴ്ച വൈകീട്ടും ഋഷി സുനക്കിന് ഒരുപരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഡൽഹിയിലെ ഗതാഗതക്കുരുക്ക് മൂലം അതും റദ്ദാക്കി.
പകരം ഡൽഹിയിലെ ലുത്യെൻസിൽ ഡിന്നർ കഴിക്കാമെന്നായിരുന്നു അക്ഷതയും സുനക്കും തീരുമാനിച്ചത്. ഷാങ്രി ലാ ഫൈവ് സ്റ്റാർ ഹോട്ടലിലായിരുന്നു ഇരുവരുടെയും താമസം. വെള്ളിയാഴ്ച രാത്രി പുറത്തിറങ്ങി ഈ ഹോട്ടലിനു സമീപമുള്ള റസ്റ്റാറന്റിൽ കയറി ഇരുവരും ഭക്ഷണം കഴിക്കുകയായിരുന്നു.

