Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാങ്കിങ് തട്ടിപ്പ്: ഋഷി അഗർവാളിനെ ചോദ്യം ചെയ്തു

text_fields
bookmark_border
വരും ദിവസങ്ങളിലും ചോദ്യംചെയ്യൽ തുടരും
ബാങ്കിങ് തട്ടിപ്പ്: ഋഷി അഗർവാളിനെ ചോദ്യം ചെയ്തു
cancel

ന്യൂഡൽഹി: 22,848 കോടിയുടെ ബാങ്കിങ് തട്ടിപ്പ് കേസിൽ എ.ബി.ജി ഷിപ്യാഡ് ലിമിറ്റഡ് മുൻ ചെയർമാനും എം.ഡിയുമായ ഋഷി അഗർവാളിനെ സി.ബി.ഐ ചോദ്യംചെയ്തു. സി.ബി.ഐ രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പുകേസാണിത്.

വരും ദിവസങ്ങളിലും ചോദ്യംചെയ്യൽ തുടരും. എസ്.ബി.ഐ നൽകിയ പരാതിയിൽ ഈ മാസം ഏഴിനാണ് സി.ബി.ഐ കേസെടുത്തത്.

​ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് എ.ബി.ജി ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിലെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ സന്താനം മുത്തുസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നെവേഷ്യ എന്നിവർക്കെതിരെയും കേസുണ്ട്.

മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പൽ നിർമാണശാലയായ എ.ബി.ജി ഷിപ്യാഡ്​ കമ്പനിയുടെ ഡയറക്ടർമാർ ചേർന്ന്​ എസ്.ബി.ഐ അടങ്ങുന്ന 28 ബാങ്കുകളുടെ കൺസോർട്യത്തെ കബളിപ്പിച്ച് കോടികളുടെ​ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rishi Agarwal joins CBI probe into Rs 22,842 cr bank fraud case
Next Story