ഡൽഹി കലാപങ്ങളിൽ പങ്കുണ്ടെന്ന് ആരോപണം: പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് പോപ്പുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ (പി.എ ഫ്.ഐ) നേതാക്കൾ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഡൽഹി അധ്യക്ഷൻ പർവേശ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്ല്യാസ് എന്നിവര െയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത് തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്.
കലാപത്തിന് പ്രേരിപ്പിച്ചെന്നും സാമ്പത്തിക സഹായം നൽകിയെന്നുമുള്ള കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരെയും ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും.
അറസ്റ്റിലായ ഇല്ല്യാസ് ശിവ് വിഹാറിലാണ് താമസിക്കുന്നത്. കഴിഞ്ഞ ഡൽഹി തെരഞ്ഞെടുപ്പിൽ കാറവൽ നഗർ മണ്ഡലത്തിൽ നിന്ന് എസ്.ഡി.പി.ഐ ടിക്കറ്റിൽ മൽസരിച്ചിരുന്നു.
വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയ കലാപം ആസൂത്രണം െചയ്തുവെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മുഹമ്മദ് ദാനിഷിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സമുദായങ്ങൾക്കിടയിൽ വിദ്വേഷപ്രചരണം നടത്തിയെന്നും അക്രമം നടത്തുന്നതിന് ആയുധങ്ങൾ ഉൾപ്പെടെ എത്തിച്ചുവെന്നും ദാനിഷ് മൊഴി നൽകിയതായി പൊലീസ് കോടതിയിൽ അറിയിച്ചു. ദാനിഷിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പർവേസിനെയും ഇല്ല്യാസിനെയും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
