Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജംഷഡ്പൂരിൽ ഇരു...

ജംഷഡ്പൂരിൽ ഇരു വിഭാഗങ്ങൾക്കിടയിൽ സംഘർഷം; കടകൾക്ക് തീയിട്ടു

text_fields
bookmark_border
ജംഷഡ്പൂരിൽ ഇരു വിഭാഗങ്ങൾക്കിടയിൽ സംഘർഷം; കടകൾക്ക് തീയിട്ടു
cancel

ജംഷഡ്പൂർ: രാമനവമി പതാക അശുദ്ധമാക്കിയെന്നാരോപിച്ച് ഝാർഖണ്ഡിലെ ജംഷഡ്പൂരിൽ ഞായറാഴ്ച രാത്രി പൊട്ടിപ്പുറപ്പെട്ട സംഘർഷം നിയന്ത്രണവിധേയം. രണ്ടു കടകൾക്ക് തീയിട്ടതായും ഇരു വിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തിയതായും പൊലീസ് പറഞ്ഞു. ഒരു ഓട്ടോറിക്ഷ അഗ്നിക്കിരയായിട്ടുണ്ട്. ജംഷഡ്പൂരിലെ ശാസ്‍ത്രിനഗറിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

തടിച്ചുകൂടിയവരെ തിരിച്ചയച്ചതായും പ്രദേശ​ത്ത് കലാപസേനയെ വിന്യസിച്ചതായും ജംഷഡ്പൂർ പൊലീസ് മേധാവി അറിയിച്ചു. കർഫ്യൂ പ്രഖ്യാപിച്ച മേഖലയിൽ ഇന്റർനെറ്റ് സേവനവും താത്കാലികമായി മുടക്കിയിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് ചിലയാളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JamshedpurRiotFlag Desecration
News Summary - Riot Police Out In Jamshedpur After Clash Over Ram Navami Flag Desecration
Next Story