Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിൽചാട്ട ശ്രമത്തിനിടെ...

ജയിൽചാട്ട ശ്രമത്തിനിടെ കലാപം; ശ്രീലങ്കയിൽ എട്ട്​ തടവുകാർ കൊല്ലപ്പെട്ടു

text_fields
bookmark_border
ജയിൽചാട്ട ശ്രമത്തിനിടെ കലാപം; ശ്രീലങ്കയിൽ എട്ട്​ തടവുകാർ കൊല്ലപ്പെട്ടു
cancel

കൊളംബോ: ശ്രീലങ്കൻ തലസ്​ഥാനമായ കൊളംബോയിലെ ജയിലിലുണ്ടായ കലാപത്തിൽ എട്ട്​ അന്തേവാസികൾ ​കൊല്ലപ്പെട്ടു. 37 പേർക്ക്​ പരിക്കേറ്റു. കൊളംബോയിൽ നിന്ന്​ 15 കിലോമീറ്റർ വടക്ക്​ മാറി മഹാറ ജയിലിൽ ഞായറാഴ്​ച ചില അന്തേവാസികൾ ജയിൽ ചാടാൻ നടത്തിയ ശ്രമങ്ങൾക്കിടെയാണ്​ സംഭവം.

ജയിൽപുള്ളികൾ ബലം പ്രയോഗിച്ച്​ വാതിൽ തുറന്ന്​ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇത്​ ചെറുക്കാൻ വേണ്ടി അധികൃതർക്ക്​ ബലം പ്രയോഗിക്കേണ്ടി വരികയായിരുന്നുവെന്ന്​ പൊലീസ്​ വക്​താവ്​ അജിത്​ റൊഹാന പറഞ്ഞു.

കലാപകാരികൾ ജയിലിലെ അടുക്കളയും റെക്കോഡ്​ റൂമും അഗ്​നിക്കിരയാക്കിയതായി ജയിൽ അധികൃതർ പറഞ്ഞു. രണ്ട്​ ജയിൽ ജീവനക്കാരടക്കം 37 പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ രഗാമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർഡൻമാരെ ബന്ധികളാക്കി രക്ഷപ്പെടാനുള്ള കലാപകാരികളുടെ ശ്രമം അധികൃതർ വിഫലമാക്കുകയായിരുന്നു. കോവിഡ്​ കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അന്തേവാസികളുടെ എണ്ണം വളരെ കൂടുതലുള്ള ലങ്കൻ ജയിലുകളിൽ ആശങ്ക സൃഷ്​ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജയിലിൽ പ്രതിഷേധവുമുയർന്നിരുന്നു.

മഹാറ ജയിലിൽ 175 ലധികം ​കേസുകൾ റിപോർട്ട്​ ചെയ്​​തതിനാൽ തങ്ങളെ മറ്റ്​ ജയിലുകളിലേക്ക് മാറ്റണമെന്നായിരുന്നു തടവുകാരുടെ ആവശ്യം. 10,000 പേരെ താമസിപ്പിക്കാൻ മാത്രം സൗകര്യമുള്ള ലങ്കയിലെ ജയിലുകളിൽ നിലവിൽ 26,000ത്തിലധികം തടവുകാരാണ്​​ തിങ്ങി പാർക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankajail riot
News Summary - Riot in Sri Lanka prison when inmates try to escape 8 killed
Next Story