Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഹലോ ഇ.ഡി, ഇത്​...

'ഹലോ ഇ.ഡി, ഇത്​ രിഹാനയല്ല...റൈഹാനത്ത്​'; ട്രോളന്മാരുടെ ഓരോ തമാശകൾ

text_fields
bookmark_border
rihanna muslim indians are googling
cancel

കർഷക പ്രക്ഷോഭത്തിന്​ പിന്തുണയുമായെത്തിയ പോപ്​ ഗായിക രിഹാനയുടെ പിന്നാലെ ട്രോളന്മാരെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ചിരിപടർന്നു. കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിലും പരിസരങ്ങളിലും തമ്പടിച്ച പതിനായിരക്കണക്കിന്​ കർഷകരെ കുറിച്ച്​ എന്തുകൊണ്ടാണ്​ ഇനിയും മൗനം പാലിക്കുന്നതെന്നായിരുന്നു അമേരിക്കക്കാരിയായ പോപ്​ ഗായിക രിഹാന സമൂഹ മാധ്യമത്തിലൂടെ ചോദിച്ചത്​. ഇന്ത്യയിലെ കർഷകസമരത്തിനൊപ്പം നിൽക്കുന്നുവെന്ന്​ ​സ്വീഡിഷ്​ ആക്​ടിവിസ്റ്റ്​ ഗ്രെറ്റയും ട്വീറ്റ്​ ചെയ്​തു.


രിഹാന ട്വിറ്ററിൽ പരസ്യ പ്രതിഷേധവുമായി എത്തിയതോടെ അവരെ പിന്തുടരുന്ന 11 കോടിയോളം ആരാധകരും കർഷക സമര​ത്തിന്​ പിന്തുണയുമായി രംഗത്തെത്തി. മണിക്കൂറുകൾക്കിടെ ലക്ഷങ്ങളാണ്​ ട്വീറ്റിന്​ ലൈക്​ നൽകിയത്​. ഒരു ലക്ഷത്തിലേറെ തവണ റീട്വീറ്റ്​ ചെയ്യപ്പെടുകയും ചെയ്​തു. ഡൽഹിയിലും ഹരിയാനയിലും സമരമുഖത്തുള്ള കിസാൻ ഏക്​ത മോർച്ചയുടെ ട്വിറ്റർ ഹാൻഡ്​ലും രിഹാനക്ക്​ നന്ദി പറഞ്ഞ്​ രംഗത്തെത്തി. ഇതോടെയാണ്​ ട്രോളന്മാർ രിഹാനയുടെ പിന്നാലെ കൂടിയത്​. രിഹാനയുടെ മതം തിരയുന്ന സംഘപരിവാർ അനുകൂലികളെകൂടി ചേർത്താണ്​ ട്രോളുകൾ അധികവും നിർമിച്ചിരിക്കുന്നത്​. രഹാനയല്ല ഇത്​ റൈഹാനത്ത്​ ആണെന്നാണ്​ ട്രോളുകൾ പറയുന്നത്​.


രിഹാനയുടെ വിലാസം ഇ.ഡിക്ക്​ എത്തിച്ച്​ കൊടുക്കുന്നവരും ട്രോളുകളിലുണ്ട്​. രിഹാനയുടെ മതമേതെന്ന്​ ഗൂഗ്​ളിൽ തിരഞ്ഞരേയും ട്രോളന്മാർ വെറുതേ വിട്ടിട്ടില്ല.​ ഇന്ത്യയിൽ കർഷക പ്രക്ഷോഭത്തെ തുടർന്ന്​ ഡൽഹിയിലും പരിസരങ്ങളിലും റോഡുകൾക്ക്​ പുറ​െമ ഇന്‍റർനെറ്റും വിലക്കിയ കേന്ദ്ര നടപടിക്കെതിരെയും​ രിഹാന പ്രതികരിച്ചിരുന്നു. കർഷക സമരം ഹാഷ്​ടാഗാക്കി 'നാം എന്തുകൊണ്ടാണ്​ ഇതേ കുറിച്ച്​ മിണ്ടാത്തത്​?' എന്നായിരുന്നു രിഹാനയുടെ പ്രതികരണം.


'ഡോണ്ട്​ സ്​റ്റോപ്​ ദി മ്യൂസിക്​' ഉൾപെടെ നിരവധി ആൽബങ്ങളിലൂടെ ലോകത്തെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായ രിഹാനയെ ട്വിറ്ററിൽ 10 കോടി പേർ പിന്തുടരുന്നുണ്ട്​. പോപ്​ ഗായികയും നിരവധി ഗ്രാമി പുരസ്​കാര ജേതാവുമായ രിഹാനയുടെ വാക്കുകളോടെ രാജ്യാന്തര തലത്തിൽ ഒറ്റദിനം കൊണ്ട്​ കർഷക സമരത്തിന്​ കൂടുതൽ ജനശ്രദ്ധ നേടാനായിട്ടുണ്ട്​. ട്വിറ്ററിൽ രാജ്യത്ത്​ മാത്രമല്ല, ലോകത്തുടനീളം ഇൗ ട്വീറ്റ്​ ട്രെൻഡിങ്ങാണ്​.







Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollsinternet banRihanna
Next Story