ജോലി സമയം കഴിഞ്ഞ് കോളും ഇമെയിലും പാടില്ല; റൈറ്റ് ടു ഡിസ്കണക്ട് ബിൽ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: ജോലി സമയം കഴിഞ്ഞാൽ ജീവനക്കാർക്ക് ഓഫീസ് കോളുകളും ഇമെയിലുകളും അയക്കുന്നത് തടയുന്ന സ്വകാര്യ ബിൽ വെള്ളിയാഴ്ച പാർലമെന്‍റിൽ അവതരിപ്പിച്ചു. രാജ്യ സഭയിലെയും ലോക് സഭയിലെയും അംഗങ്ങൾക്ക് നിയമ നിർമാണം ആവശ്യമെന്ന് തോന്നുന്ന വിഷയങ്ങളിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ കഴിയും. ഇതു പ്രകാരം എൻ.സി.പി എം.പി സുപ്രിയ സൂൾ ആണ് റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ചത്.
ജോലി സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും ജീവനക്കാർക്ക് ഓഫീസ് സംബന്ധമായ മെയിലോ കോളോ അറ്റന്‍റ് ചെയ്യാതിരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കുക എന്നതാണ് ബില്ലിന്‍റെ ലക്ഷ്യം.ഇതിനു പുറമെ ഉരഗ സംരക്ഷണം, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം(ഭേദ ഗതി ബിൽ) എന്നിങ്ങനെ നിരവധി സ്വകാര്യ ബില്ലുകളും വിവിധ അംഗങ്ങൾ പാർലമെന്‍റിൽ അവതരിപ്പിച്ചു. ശൈത്യകാല സമ്മേളനത്തിലാണ് ബിൽ അവതരിപ്പിച്ചത്. എസ്.ഐ.ആർ വിവാദങ്ങൾക്കിടയിലാണ് ഇത്തവണത്തെ പാർലമെന്‍റ് സമ്മേളനം നടക്കുന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

