Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നല്ല വായുവും വെള്ളവും ജനങ്ങളുടെ അവകാശം -സുപ്രീംകോടതി
text_fieldsbookmark_border
സുപ്രീംകോടതി
ന്യൂഡൽഹി: രോഗമില്ലാതെ ജീവിക്കാൻ നല്ല വായുവിനും വെള്ളത്തിനും ജനങ്ങൾക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. തമിഴ്നാട് തൂത്തുക്കുടിയിൽ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെർലൈറ്റ് കോപ്പർ യൂനിറ്റ് പൂട്ടാനുള്ള മദ്രാസ് ഹൈകോടതി വിധി ശരിവെച്ചുള്ള ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുളള ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യംതന്നെ വ്യവസായ സ്ഥാപനം പൂട്ടിക്കുക എന്നതല്ല നയം. ചട്ടലംഘനവും നിരന്തരം പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതും അധികൃതരെയും മദ്രാസ് ഹൈകോടതിയെയും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്തരീക്ഷ മലിനീകരണം കാരണം 2018ലാണ് തൂത്തുക്കുടിയിലെ വേദാന്ത ഗ്രൂപ്പിന്റെ കമ്പനി സർക്കാർ പൂട്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

