You are here

വിശ്വാസ്യതക്ക്​ പ്രഹരമേറ്റ്​ പരമോന്നത കോടതി

  • ജഡ്ജിയുടെ മുഖംനോക്കി കേസ്;  പ​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ 

07:51 AM
13/01/2018
ന്യൂഡൽഹി: സുപ്രീംകോടതിയിൽ എത്തുന്ന ഒരു കേസ് ഏത് ജഡ്ജി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്നതിൽ പ്രത്യേക പരിഗണനയുണ്ടെന്ന നാല് ജഡ്ജിമാരുടെ വെളിപ്പെടുത്തൽ പരമോന്നത നീതിപീഠത്തി​െൻറ വിശ്വാസ്യതക്കേറ്റ കനത്ത പ്രഹരമായി. അതേസമയം, ജഡ്ജിമാരുടെ മുഖംനോക്കി കേസ് ഏൽപിച്ചുകൊടുക്കുന്നുവെന്ന പരാതി കോടതി വളപ്പിൽനിന്ന് ഉയരാൻ തുടങ്ങിയിട്ട് കുറെക്കാലമായി. നീതിനിർവഹണത്തിൽ ഭരണകൂടത്തി​െൻറ കൈകടത്തലുണ്ടെന്ന ആേരാപണങ്ങൾക്ക് ശക്തിപകരുന്നതാണ് ജഡ്ജിമാരുടെ വെളിപ്പെടുത്തൽ. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസി​െൻറ വിചാരണ നടത്തിവന്ന സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷക അസോസിയേഷനും മറ്റും നൽകിയ കേസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള 10ാം നമ്പർ കോടതി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിച്ചതിനു പിന്നാലെയാണ് ജഡ്ജിമാർ പൊട്ടിത്തെറിച്ചത്. ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ കുറ്റമുക്തനാക്കപ്പെട്ട കേസാണിത്. 

മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ഴി​മ​തി​ കേ​സ്​ ആ​ദ്യം ഏ​ൽ​പി​ച്ച​ത്​ അ​ഞ്ച്​ മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​നെ​യാ​യി​രു​ന്നു. പി​ന്നീ​ട്​ മൂ​ന്നു ജൂ​നി​യ​ർ ജ​ഡ്​​ജി​മാ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ലേ​ക്ക്​ മാ​റ്റി. കേ​സി​​െൻറ വി​ധി​യെ സ്വാ​ധീ​നി​ക്കാ​നാ​ണ്​ ഇ​ങ്ങ​നെ ചെ​യ്​​ത​തെ​ന്ന്​ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ ആ​രോ​പി​ച്ചി​രു​ന്നു. ഇൗ ​കേ​സി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​യി വാ​ക്കേ​റ്റം ന​ട​ത്തി കോ​ട​തി​മു​റി വി​ട്ടു​പോ​യ അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​ണ്​ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ. സി.​ബി.​െ​എ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്​​ട​റാ​യി രാ​കേ​ഷ്​ അ​സ്​​താ​ന​യെ നി​യ​മി​ച്ച​തി​നെ​തി​രാ​യ കേ​സ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി, ജ​സ്​​റ്റി​സ്​ ന​വീ​ൻ സി​ൻ​ഹ എ​ന്നി​വ​രു​ടെ ​ബെ​ഞ്ചി​ൽ​നി​ന്ന്​ എ​ട്ടാം ന​മ്പ​ർ കോ​ട​തി​യി​ലേ​ക്ക്​ മാ​റ്റി​യ​തി​ൽ പ്ര​മു​ഖ അ​ഭി​ഭാ​ഷ​നാ​യ ദു​ഷ്യ​ന്ത്​ ദ​വെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ജ​സ്​​റ്റി​സ്​ ന​വീ​ൻ സി​ൻ​ഹ​യി​ല്ലാ​ത്ത ഒ​രു ബെ​ഞ്ചി​ലേ​ക്ക്​ ന​വം​ബ​ർ 17ലേ​ക്ക്​ കേ​സ്​ ലി​സ്​​റ്റ്​ ചെ​യ്യാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.

ഭ​ര​ണ​ഘ​ട​ന സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രാ​ഷ്​​ട്രീ​യ പ്ര​ത്യാ​ഘാ​ത​മു​ള്ള ചി​ല കേ​സു​ക​ൾ ചി​ല പ്ര​ത്യേ​ക ബെ​ഞ്ചു​ക​ളി​ലേ​ക്ക്​ പോ​കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​ർ ഉ​ൾ​െ​പ്പ​ട്ട ബെ​ഞ്ചി​നെ മ​റി​ക​ട​ന്നാ​ണ്​ ജെ.​എ​സ്.​ ​​​െഖ​ഹാ​ർ ചീ​ഫ്​ ജ​സ്​​റ്റി​സാ​യി​രു​ന്ന സ​മ​യ​ത്ത്​ സ​ഹാ​റ ബി​ർ​ള കേ​സ്​ ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര, ജ​സ്​​റ്റി​സ്​ അ​മി​താ​വ റോ​യ്​ എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ലെ​ത്തി​യ​ത്. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ്​ മ​ന്ത്രി​സ​ഭ ബി.​ജെ.​പി അ​ട്ടി​മ​റി​ച്ച രാ​ഷ്​​ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്കു പി​ന്നാ​ലെ മു​ൻ​മു​ഖ്യ​മ​ന്ത്രി കാ​ലി​ഖോ പു​ളി​​െൻറ വി​ധ​വ ന​ൽ​കി​യ ക​ത്ത്​ പ​രാ​തി​യാ​യി പ​രി​ഗ​ണി​ച്ച്​ ജ​സ്​​റ്റി​സു​മാ​രാ​യ ഗോ​യ​ൽ, യു.​യു. ല​ളി​ത്​ എ​ന്നി​വ​രു​ടെ 13ാം ന​മ്പ​ർ കോ​ട​തി​യി​ലേ​ക്ക്​ അ​യ​ച്ച​ത്​ 2,12 കോ​ട​തി​ക​ളെ മ​റി​ക​ട​ന്നാ​ണ്. പ്ര​ത്യേ​ക കാ​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
COMMENTS