Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ ഭരണം...

മധ്യപ്രദേശിൽ ഭരണം തൊട്ടരികെ; ബി.ജെ.പിയിൽ കലഹം

text_fields
bookmark_border
മധ്യപ്രദേശിൽ ഭരണം തൊട്ടരികെ; ബി.ജെ.പിയിൽ കലഹം
cancel

ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ൽ അധികാരം തിരിച്ച്​ പിടിക്കുന്നതിന്​ തൊട്ടരികിൽ നിൽക്കു​േമ്പാൾ ബി.ജെ.പിയിൽ മുതി ർന്ന നേതാക്കൾ തമ്മിൽ കലഹമെന്ന്​ റിപ്പോർട്ട്​. മുൻ മുഖ്യമ​ന്ത്രി ശിവരാജ്​ ചൗഹാനും ദാതിയ എം.എൽ.എ നരോത്തം മിശ്ര യും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്​ ഇപ്പോൾ ചർച്ചയാകുന്നത്​. ബി.ജെ.പി അധികാരമേറ്റെടുക്കു​േമ്പാൾ ആരാകും മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയാണ്​ തർക്കം.

കമൽനാഥ്​ സർക്കാറിനെ അട്ടിമറിച്ച്​ അധികാരത്തിലെത്താൻ ചൗഹാൻ നീക്കം നടത്തിയെന്നാണ്​ നരോത്തം മിശ്രയുടെ അനുയായികൾ ആരോപിക്കുന്നത്​. എന്നാൽ ചൗഹാൻ ഇൗ ആരോപണം തള്ളി രംഗത്തെത്തി. കോൺഗ്രസിനുള്ളിലെ പടലപിണക്കമാണ്​ മുതിർന്ന നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയിൽ കലാശിച്ചതെന്നാണ്​ ചൗഹാ​​െൻറ വാദം.

എന്നാൽ കോൺഗ്രസ്​ സർക്കാറിനെ താഴെയിടാൻ ശിവരാജ്​ ചൗഹാ​നും നരോത്തം മിശ്രയും ഉൾപ്പെടുന്ന നീക്കത്തിന്​ ബി.ജെ.പി ശ്രമിച്ചിരുന്നുവെന്ന്​ എൻ.ഡി.ടി.വി ചാനൽ റിപ്പോർട്ട്​ ചെയ്​തിരുന്നു. കമൽനാഥ്​ സർക്കാറിനെ ഹോളിക്ക്​ മുമ്പ്​ താഴെയിറക്കാൻ ‘രംഗ്​പഞ്ചമി’ എന്ന പേരിലാണ്​ ബി.ജെ.പി നീക്കം നടന്നതെന്നാണ്​ റിപ്പോർട്ട്​. കോൺഗ്രസ്​ എം.എൽ.എമാരെ തിങ്കളാഴ്​ച ബംഗളൂരുവിലേക്ക്​ മാറ്റാൻ ബി.ജെ.പിയുടെ ചാർട്ടർ വിമാനമാണ്​ ഉപയോഗിച്ചതെന്ന്​ കോൺഗ്രസ്​ നേതാവ്​ ദിഗ്​ വിജയ്​ സിങ്ങും ആരോപിച്ചിരുന്നു.

കോൺഗ്രസ്​ സർക്കാറിനെ അസ്ഥിരപ്പെടുത്താൻ പ്രവർത്തിച്ചതാരെന്ന്​ നോക്കുന്നില്ല.​ ആരാകും മുഖ്യമന്ത്രി എന്നതിനെ ചൊല്ലിയാണ്​ ചൗഹാനും മിശ്രയും തമ്മിൽ തർക്കിക്കുന്നത്​. ഒരാൾക്ക്​ മുഖ്യമന്ത്രിയും മറ്റൊരാൾക്ക്​ ഉപമുഖ്യമന്ത്രിയും ആകാവുന്നതാണെന്നും​ ദിഗ്​ വിജയ്​ സിങ്​ പരിഹസിച്ചു.

മൂ​ന്നു​വ​ട്ടം മുഖ്യമന്ത്രിയായ വ്യക്തിയാണ്​ ശി​വ​രാ​ജ്​​സി​ങ്​ ചൗ​ഹാ​ൻ. നാലാവട്ടവും മുഖ്യമന്ത്രിയായി ബി.ജെ.പി ചൗഹാനെ തെരഞ്ഞെടുക്ക​ുമോ എന്നതും മോദി -ഷാ സംഘത്തി​​െൻറ അടുത്തയാളായ
കേ​ന്ദ്ര​മ​ന്ത്രി ന​രേ​ന്ദ്ര​സി​ങ്​ തോ​മ​ർ​ക്ക്​ മുഖ്യമന്ത്രി പദം കിട്ടുമോ എന്നതും വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshkamal nathindia newsSivaraj Chauhan
News Summary - Rift Opens In BJP As It Inches Closer To Power In Madhya Pradesh - India news
Next Story