യു.പിയിൽ ഭാര്യയുടെ സുഹൃത്തിനെ കൊന്ന് 15 കഷണങ്ങളാക്കി റിക്ഷാ ഡ്രൈവർ
text_fieldsഉത്തർപ്രദേശിൽ ഭാര്യയുടെ സുഹൃത്തിനെ കൊന്ന് 15 കഷണങ്ങളാക്കിയ യുവാവ് പിടിയിൽ. ഗാസിയാബാദിലാണ് സംഭവം. വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ ഖോഡ കോളനിയുടെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ റിക്ഷാ വലിക്കാരനായ മിലാൽ പ്രജാപതി(40)യെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളുടെ ശരീരഭാഗങ്ങൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ സ്വദേശിയായ അക്ഷയ് കുമാറാണ്(23) കൊല്ലപ്പെട്ടത്. അക്ഷയുമായ തന്‍റെ ഭാര്യക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. "വ്യാഴാഴ്‌ച കുമാറിനെ വീട്ടിലേക്ക് വിളിക്കാൻ പ്രജാപതി ഭാര്യയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം അക്ഷയ് വീട്ടിലെത്തി. പൊള്ളലേറ്റ മകളുമായി ഭാര്യ ഡല്‍ഹിയിലുള്ള ആശുപത്രിയിലേക്ക് പോയ സമയത്താണ് ഇയാൾ എത്തിയത്. ഈ തക്കം നോക്കി പ്രജാപതി കുമാറിന് എന്തോ പാനീയം കുടിക്കാന്‍ നല്‍കുകയും കോടാലി പോലുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കുകയുമായിരുന്നു'' -ഡെപ്യൂട്ടി കമ്മീഷണര്‍ ദിക്ഷ ശര്‍മ പറഞ്ഞു.
കൊലപാതകത്തിനു ശേഷം വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഇയാൾ ശരീരഭാഗങ്ങള്‍ അടങ്ങിയ മൂന്ന് ബാഗുകളും റിക്ഷയിൽ എടുത്ത് യു.പി ഗേറ്റ് മേൽപ്പാലത്തിന് സമീപമുള്ള ഖോഡ പുഷ്ത പ്രദേശത്ത് തള്ളുകയായിരുന്നു. നായകള്‍ ബാഗുകൾക്ക് സമീപം കൂട്ടംകൂടി നിൽക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

