Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​...

ചീഫ്​ ജസ്​റ്റിസിനെതിരായ ഗൂഢാലോചന: തീ കൊണ്ട്​ കളിക്കരുതെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
Ranjan-Gogoi-and-Arun-Mishra
cancel

ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ കഴിഞ്ഞ മൂന്നു നാല്​ വർഷങ്ങളായി ആസൂത്രിത ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന്​ ജസ ്​റ്റിസ്​ അരുൺ മിശ്ര. ചീഫ്​ ജസ്​റ്റിസിനെതിരായ പരാതി ഗൂഢ​ാലോചനയാണെന്ന അഭിഭാഷകൻ ഉത്​സവ്​ ​ബയൻസിൻെറ ആരോപണം പര ിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

സമ്പന്നരെ കോടതി ഭരിക്കാൻ അനുവദിക്കില്ലെന്നും ജസ്​റ്റിസ്​ അരുൺ മിശ്ര, ആർ.എഫ്​ നരിമാൻ, ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്​ ചൂണ്ടിക്കാട്ടി. സമ്പന്നരും പ്രതാപികളും സുപ ്രീംകോടതി ഭരിക്കാൻ അനുവദിക്കില്ല. അവർ തീ കൊണ്ടാണ്​ കളിക്കുന്നത്. ചീഫ്​ ജസ്​റ്റിസിനെതിരായ ഗൂഢാലോചന സംബന്ധി ച്ച ഹരജിയിൽ രണ്ടു മണിക്ക്​ ഉത്തരവ്​ പുറപ്പെടുവിക്കുമെന്നും ജസ്​റ്റിസ്​ അരുൺ മിശ്ര വ്യക്​തമാക്കി.

ചീ​ഫ് ജ ​സ്​​റ്റി​സ്​ ര​ഞ്ജ​ൻ ഗൊ​ഗോ​യി​ക്കെതി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നി​ൽ കോ​ർ​പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​​​​​െൻറ​യും സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ട മൂ​ന്നു ജീ​വ​ന​ക്കാ​രു​ടെ​യും ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഉ​ത്സ​വ് സി​ങ്​ ബ​യ​ൻ​സിൻെറ ആരോപണം അന്വേഷിക്കണോ എന്ന കാര്യത്തിലാണ്​ തീരുമാനമെടുക്കുക.

അനിൽ അംബാനിയുമായി ബന്ധപ്പെട്ട കോടതിവിധി തിരുത്തിയതിന്​ പിരിച്ചുവിടപ്പെട്ട മൂന്ന്​ കോർട്ട്​ മാസ്​റ്റർമാരാണ്​ ഗൂഢാലോചനക്ക്​ പിന്നി​െലന്നാണ്​ ഉത്​സവിൻെറ ആരോപണം. ഈ ആരോപണങ്ങൾ തെളിയിക്കാൻ അ​ഭി​ഭാ​ഷ​ക​ൻ ഉ​ത്സ​വ് സി​ങ്​ ബ​യ​ൻ​സ് വീണ്ടും സത്യവാങ്​മൂലം സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ്​ സത്യവാങ്​മൂലം സമർപ്പിച്ചത്​. ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള വിവരങ്ങളാണ്​ പുതിയ സത്യവാങ്​മൂലത്തിലുള്ളതെന്ന്​ ബയൻസ്​ അറിയിച്ചു.

ഗൂഢാലോചന നടത്തിയവരു​െട പേരുകൾ വെളിപ്പെടുത്താനാകില്ലെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും ബയൻസ്​ ആവശ്യപ്പെട്ടു. എന്നാൽ ബയൻസും ഗൂഢാലോചനക്കാരും തമ്മിൽ നടന്ന സംഭാഷണം തെളിവു നിയമത്തിനു കീഴിൽ വരുന്നതല്ലെന്ന്​ അ​േ​റ്റാർണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു. വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സത്യം അറിയാൻ ജനത്തിന്​ അവകാശമുണ്ടെന്ന്​ ജസ്​റ്റിസ്​ അരുൺ മിശ്രയും പറഞ്ഞു. കോടതി​െയ സ്വാധീനിക്കാൻ ശ്രമമെന്ന ആരോപണം ദിവസവും ഉയരുന്നു. അതിലെ സത്യം പുറത്തു വരണമെന്നും അരുൺ മിശ്ര കൂട്ടിച്ചേർത്തു.

ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രാ​യ പ​രാ​തി​യു​മാ​യി ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​​ഡെ, എ​ൻ.​വി. ര​മ​ണ, ഇ​ന്ദി​ര ബാ​ന​ർ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​ഭ്യ​ന്ത​ര സ​മി​തി അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന്​ സ​മാ​ന്ത​ര​മാ​യാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ​ അ​രു​ൺ മി​ശ്ര, രോ​ഹി​ങ്ട​ൻ ന​രി​മാ​ൻ, ദീ​പ​ക് ഗു​പ്‌​ത എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ പ​രാ​തി​ക്ക്​ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ക്കു​ന്ന ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CJImalayalam newsRanjan GogoiArun Mishrasupreme court
News Summary - 'Rich and Mighty Can't Run This Court': SC -India News
Next Story