Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹരിയാനയിൽ അരിമിൽ തകർന്ന് നാലു മരണം; നിരവധി പേർക്ക് പരിക്ക്
text_fieldsbookmark_border
ഭുവനേശ്വർ: ഹരിയാനയിലെ കർണാലിൽ അരിമിൽ കെട്ടിടം തകർന്ന് നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മൂന്നുനില കെട്ടിടമാണ് തകർന്നത്. നിരവധി തൊഴിലാളികൾ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടിങ്ങികിടക്കുന്നതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ 18 തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് അറിയിച്ചു.
ജോലി കഴിയുന്ന തൊഴിലാളികൾ പതിവായി ഈ കെട്ടിടത്തിൽ തന്നെയാണ് ഉറങ്ങുന്നത്. അതിനാൽ അപകടത്തിൽപെട്ടവരുടെ എണ്ണം വർധിക്കാനും സാധ്യതയുണ്ട്. പൊലീസും അഗ്നി രക്ഷാ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

