Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിയയുടെ അറസ്​റ്റ്​:...

റിയയുടെ അറസ്​റ്റ്​: കേന്ദ്ര ഏജൻസികൾ ഇരുട്ടിൽ തപ്പുന്നു; രാഷ്​ട്രീയ നേട്ടത്തിനായി സുശാന്തിനെ ബിഹാറിയാക്കി - അധിർ രഞ്​ജൻ ചൗധരി

text_fields
bookmark_border
റിയയുടെ അറസ്​റ്റ്​: കേന്ദ്ര ഏജൻസികൾ ഇരുട്ടിൽ തപ്പുന്നു; രാഷ്​ട്രീയ നേട്ടത്തിനായി സുശാന്തിനെ ബിഹാറിയാക്കി - അധിർ രഞ്​ജൻ ചൗധരി
cancel

ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ അറസ്​റ്റിലായ നടി റിയ ചക്രവർത്തിക്ക്​ പിന്തുണയുമായി കോൺഗ്രസ്​ നേതാവ്​ അധിർ രഞ്​ജൻ ചൗധരി. ലഹരിമരുന്ന്​ കേസിൽ വെറും ആരോപണത്തെത്തുടർന്ന് റിയ ചക്രവർത്തി അറസ്റ്റിലായത് പരിഹാസ്യമാണെന്ന് പറഞ്ഞ അധിർ രഞ്ജൻ ചൗധരി കേന്ദ്ര ഏജൻസികൾ രാഷ്​രടീയ നേതാക്കളെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്വിറ്റിലൂടെ വിമർശിച്ചു.

അന്തരിച്ച സുശാന്ത്​ സിങ്​ രജ്​പുത്​ ഇന്ത്യൻ നടനാണ്​. തെരഞ്ഞെടുപ്പ്​ നേട്ടത്തിനായി ബി.ജെ.പി അദ്ദേഹ​െത്ത ​ബിഹാറി നടനാക്കി കാണിക്കുന്നു.

നടി റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യ പ്രേരണ, കൊലപാതകം, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഇതുവരെ ചുമത്തിയിട്ടില്ല. നാർക്കോട്ടിക് ഡ്രഗ്സ് ആൻറ് സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരമാണ്​ അവരുടെ അറസ്​റ്റ്​ എന്നത്​ പരിഹാസ്യമാണ്. പൊളിറ്റിക്കൽ മാസ്റ്റേഴ്സിനെ പ്രീതിപ്പെടുത്തുന്നതിന് കേന്ദ്ര ഏജൻസികൾ അവരുടെ പങ്ക് വഹിച്ചു. കടലിൽ അമൃതിനുപകരം മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ്​ അവരുടെ വാദം. സുശാന്തി​െൻറ കൊലപാതകി ആരാണെന്ന് തിരിച്ചറിയാൻ അവർ ഇരുട്ടിൽ കുതിക്കുകയാണ്- ചൗധരി ട്വീറ്റുകളിലൂടെ വിമർശിച്ചു.

കരസേന ഉദ്യോഗസ്ഥനായി രാജ്യത്തെ സേവിച്ച വ്യക്തിയാണ്​ റിയയുടെ പിതാവ്​. അദ്ദേഹം​ സ്വന്തം മക്കൾക്ക്​ നീതി ലഭിക്കായി പോരാടുകയാണാണ്​. റിയക്കെതിരായ മാധ്യമ വിചാരണ നിലവിലെ നീതിന്യായ വ്യവസ്ഥയെ അടയാളപ്പെടുത്തുന്നതാണ്​. എല്ലാവർക്കും നീതി എന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലൊന്നാണെന്നും അധിർ രഞ്​ജൻ ട്വിറ്റിലൂടെ പ്രതികരിച്ചു.

ബി.ജെ.പിയുടെ ബിഹാർ യൂണിറ്റ് "ജസ്റ്റിസ് ഫോർ സുശാന്ത് സിങ്​ രജപുത്" എന്നെഴുതിയ പോസ്റ്ററുകളും ബാനറുകളും പുറത്തിറക്കിയതിനെതിരെയും കോൺഗ്രസ് വിമർശിച്ചിരുന്നു. ബി.ജെ.പിയുടെ ഭാഗമായി നിൽക്കുന്ന ബീഹാറിലെ നിതീഷ് കുമാർ സർക്കാർ സുശാന്ത്​ കേസിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്​ ക്രെഡിറ്റായി കാണുന്നുവെന്നും ആരോപണമുയർന്നിരുന്നു.

സുശാന്ത് രജപുത് കേസ് ബിഹാറിലെ തെരഞ്ഞെടുപ്പ് വിഷയമായി മാറിയെങ്കിലും റിയ ചക്രവർത്തിയുടെ ബംഗാളി സ്വത്വം ഇതുവരെ ചറച്ചയായിട്ടില്ല. റിയയുടെ അറസ്റ്റിനെ അപലപിച്ചുകൊണ്ട് "ബംഗാളി ബ്രാഹ്മണ സ്​ത്രീ" എന്ന നിലയിലുള്ള അധിർ രഞ്​ജൻ ചൗധരിയുടെ പരാമർശം വിവാദമായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressAdhir Ranjan ChoudharyRhea ChakrabortySushant RajputBihar Govt.BJP
Next Story