മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്ത് ആത്മഹത്യ കേസിൽ നടിയും കാമുകിയുമായ റിയ ചക്രബർത്തിയെ ശനിയാഴ്ചയും സി.ബി.െഎ ചോദ്യംചെയ്തു.
ഉച്ചക്ക് ഒന്നര മുതൽ കലീനയിലെ ഡി.ആർ.ഡി.ഒ െഗസ്റ്റ് ഹൗസിൽവെച്ചായിരുന്നു ചോദ്യംചെയ്യൽ. വെള്ളിയാഴ്ച 10 മണിക്കൂറിലേറെ സി.ബി.െഎ സംഘം റിയയെ ചോദ്യംചെയ്തിരുന്നു. സഹോദരൻ സൗവിക്, സുശാന്തിെൻറ മുൻ മാനേജർ സാമുവൽ മിറാണ്ട എന്നിവരെയും ചോദ്യംചെയ്തു.
സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്കു മുമ്പ് കെട്ടിടത്തിൽനിന്ന് വീണുമരിച്ച ടാലൻറ് മാനേജർ ദിഷ സാലിയാനുമായി ബന്ധപ്പെട്ടും വിദേശ യാത്രയുമായി ബന്ധപ്പെട്ടുമാണ് ചോദ്യംചെയ്യലെന്നാണ് വിവരം.
ഇതിനിടയിൽ, റിയക്ക് എതിരെയുള്ള മയക്കുമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണിവർ. ഇവരിൽനിന്ന് മയക്കുമരുന്നും എൻ.സി.ബി കണ്ടെടുത്തു.