Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരട് ലേബർ ചട്ടങ്ങൾ പുതുക്കി വിജ്ഞാപനം ചെയ്തു
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: ലേബർ കോഡുകളുടെ കരട് ചട്ടങ്ങൾ തൊഴിൽ മന്ത്രാലയം വിജ്ഞാപനം ചെയ്തു. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സുരക്ഷ, തൊഴിലിട സുരക്ഷ എന്നിവ സംബന്ധിച്ച കോഡുകൾ കഴിഞ്ഞ നവംബർ 21 ന് കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ വരുത്തിയിരുന്നു.
ട്രേഡ് യൂനിയൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും മിനിമം വേതനം നിയമാനുസൃതമാക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ഇവ.
ഫെബ്രുവരി 14 വരെ ഇവയിൽ ഭേദഗതികൾ നിർദേശിക്കാൻ അവസരമുണ്ട്. അവ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. പുതിയ സാമ്പത്തിക വർഷത്തിൽ ഇവ നടപ്പാക്കാനാണ് കേന്ദ്ര സർക്കാറിന്‍റെ ആലോചന. സംസ്ഥാനങ്ങളുടെ അംഗീകാരവും ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

